കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ലൂണയെത്തുമോ, തന്റെ ഭാവി പരിപാടികൾ വെളിപ്പെടുത്തി യുറുഗ്വായ് താരം

Kerala blasters player luna

ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ (Kerala blasters) എത്തിയത് മുതൽ അഡ്രിയാൻ ലൂണ ആരാധകരുടെ പ്രിയങ്കരനാണ്. ആ സീസണിന് ശേഷവും പിന്നീട് ഓരോ സീസണിലും മികച്ച ഓഫറുകൾ താരത്തെ തേടി വന്നിരുന്നെങ്കിലും അതൊന്നും അഡ്രിയാൻ ലൂണ (Kerala blasters player luna) സ്വീകരിച്ചില്ല. കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാനാണ് ലൂണ തീരുമാനിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിനോട് താരം കാണിക്കുന്ന ഈ സ്നേഹം ആരാധകർ തിരിച്ചും കാണിക്കുന്നുണ്ട്. ലൂണ ടീമിലെത്തിയതിനു ശേഷം ആരാധകരുടെ പ്രിയപ്പെട്ട താരം ലൂണ തന്നെയാണ്. ഈ സീസണിന്റെ തുടക്കത്തിൽ ഫോം നഷ്‌ടമായിട്ടും അതിനൊരു കുറവുമുണ്ടായിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം (Kerala blasters) വളരെക്കാലം തുടരണമെന്ന ആഗ്രഹവും താരം കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു.

ഭാവിയിൽ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) പരിശീലകനായി എത്തിയാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. നിലവിൽ മുപ്പത്തിരണ്ട് വയസുള്ള താരം തന്റെ ഫുട്ബോൾ കരിയറിന് ശേഷം പരിശീലകനാവാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ കരിയർ അവസാനിക്കുന്നത് വരെ ലൂണ തുടരുകയാണെങ്കിൽ ടീമിന്റെ പരിശീലകസ്ഥാനത്തും ലൂണയെ കാണാൻ കഴിയും.

“ഫുട്ബോളിൽ നിന്ന് റിട്ടയർ ചെയ്‌തതിനു ശേഷവും അതുമായി ബന്ധപ്പെട്ടു ജോലി ചെയ്യാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മിക്കവാറും ഞാനൊരു പരിശീലകനായി മാറുന്നുണ്ടാകും.” കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു അഭിമുഖത്തിൽ ലൂണ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിൽ (Kerala blasters) റിട്ടയർ ചെയ്‌ത്‌ അതിനു ശേഷം ഇവിടെത്തന്നെ പരിശീലകനായി ലൂണയെത്തിയേക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

Kerala blasters player luna

കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) താരമായി ഇതുവരെ മികച്ച പ്രകടനമാണ് ലൂണ നടത്തിയിട്ടുള്ളത്. കഴിഞ്ഞ സീസണിന്റെ പകുതിയിലധികം പരിക്കേറ്റു പുറത്തിരുന്നതിനു ശേഷം തിരിച്ചെത്തിയ താരത്തിന് ഈ സീസണിന്റെ തുടക്കത്തിൽ ഫോം നഷ്‌ടമായിരുന്നെങ്കിലും അത് തിരിച്ചു പിടിച്ചിട്ടുണ്ട്. ഈ സീസണിലിനി നടക്കുന്ന മത്സരങ്ങളിൽ പഴയ ലൂണയെത്തന്നെ കാണാൻ കഴിയും.

Read also: ആരെയെങ്കിലും ടീമിലെത്തിക്കാൻ വേണ്ടി മാത്രം സൈനിങ്‌ നടത്താനാവില്ല, കേരള ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികൾ വെളിപ്പെടുത്തി ക്ലബ് സി ഇ ഒ

0/5 (0 Reviews)

Leave a Comment