- Lemon + Honey Warm Water
- Cucumber Mint Detox Water
- Ginger + Turmeric Water
- Jeera (Cumin) Water
- Fenugreek (Methi) Soaked Water
Healthy Drink Home Made: ഇന്ന് പ്രായഭേദമന്യേ മിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണല്ലോ പൊണ്ണത്തടി അഥവാ അമിതവണ്ണം. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും ഭക്ഷണരീതികളിലെ മാറ്റങ്ങൾ കൊണ്ടും ഇത്തരം അസുഖങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി ഭക്ഷണം എത്ര നിയന്ത്രിച്ചാലും തടി കുറയുന്നില്ല എന്ന പരാതി പറയുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.
ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കുന്നതിന് ആവശ്യമായ പ്രധാന ചേരുവ ചിയാ സീഡാണ്. ധാരാളം ആന്റി ഓക്സിഡന്റ്സും, ഫൈബർ കണ്ടെന്റും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ചിയാ സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി അത് ഹാർട്ടിന്റെ ഹെൽത്ത് സംരക്ഷിക്കുന്നതിനും, വയറിന്റെ മെറ്റബോളിസം കൂട്ടുന്നതിനുമെല്ലാം വലിയ രീതിയിൽ സഹായിക്കുന്നതാണ്. എന്നാൽ പലർക്കും ചിയാ സീഡ് എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല.
അമിതവണ്ണം കുറയ്ക്കുന്നതിനായി ചിയാ സീഡ് ഉപയോഗിക്കേണ്ട രീതി മനസ്സിലാക്കി എടുക്കാം. ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ചിയാ സീഡിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. വെള്ളത്തിൽ സീഡ് ഇട്ടതിനു ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ ചിയാ സീഡ് വെള്ളത്തിൽ കട്ടപിടിച്ചു കിടക്കുന്നതിന് കാരണമാകും. ശേഷം ഈ ഒരു വെള്ളം കുറച്ചുനേരം മാറ്റിവയ്ക്കാവുന്നതാണ്. അല്പസമയത്തിനുശേഷം നോക്കുമ്പോൾ വെള്ളത്തിൽ കിടന്ന് ചിയാ സീഡ് നല്ലതുപോലെ കുതിർന്നു വന്നതായിട്ട് കാണാൻ സാധിക്കും. ശേഷം അതിലേക്ക് ഒരു
ടീസ്പൂൺ അളവിൽ നാരങ്ങയുടെ നീര്, അതേ അളവിൽ തേൻ എന്നിവ കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് പതിവാക്കാവുന്നതാണ്. അതുവഴി ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും വയറിന്റെ മെറ്റബോളിസം കൂട്ടുന്നത് വഴി അമിതവണ്ണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. വെറും മൂന്ന് ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി മുകളിൽ പറഞ്ഞ രീതിയിൽ കൃത്യമായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ അമിതവണ്ണം വളരെ എളുപ്പത്തിൽ തന്നെ കുറക്കാനായി സാധിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Healthy Drink Home Made
- Lemon Honey Warm Water
Warm water
½ lemon
1 tsp honey
- Ginger-Turmeric Herbal Tea
Ginger
Turmeric
Water
Optional: Tulsi leaves, black pepper
- Ragi (Finger Millet) Malt Drink
Ragi flour
Water
Milk (optional)
Jaggery
- Oats Smoothie
Oats
Banana
Milk / Almond milk
Honey
- Dry Fruits Milkshake
Almonds
Cashews
Dates
Milk
- Amla (Gooseberry) Juice
Fresh amla
Water
Honey (optional)
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




