Sarvam Maya BTS Video Released

നിവിൻ പൊളി അജുവർഗീസ് കൂട്ടുകെട്ട് ഇത്തവണ തകർക്കും; സർവ്വം മായയുടെ മേക്കിങ് വീഡിയോ പുറത്ത്..!! | Sarvam Maya BTS Video Released

Sarvam Maya BTS Video Released : ചെറിയ ഇടവേളക്ക് ശേഷം നിവിൻ പൊളി നായകനായി എത്തുന്ന ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. നിവിൻ പോളിയുടെ കംബാക്ക് ആകും ഈ ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷകൾ. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു പക്കാ ഫൺ പടമാകും സർവ്വം മായ എന്നാണ് മേക്കിങ് വീഡിയോ നൽകുന്ന സൂചന. നിവിൻ പൊളി അജുവർഗീസ് […]

Sarvam Maya BTS Video Released : ചെറിയ ഇടവേളക്ക് ശേഷം നിവിൻ പൊളി നായകനായി എത്തുന്ന ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. നിവിൻ പോളിയുടെ കംബാക്ക് ആകും ഈ ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷകൾ. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു പക്കാ ഫൺ പടമാകും സർവ്വം മായ എന്നാണ് മേക്കിങ് വീഡിയോ നൽകുന്ന സൂചന.

നിവിൻ പൊളി അജുവർഗീസ് കൂട്ടുകെട്ട് ഇത്തവണ തകർക്കും

ചിത്രത്തിന്റെ ട്രീസറും ഇതേ സൂചന തന്നെയാണ് നൽകിയത്. എല്ലാവരും കാണാൻ കാത്തിരിക്കുന്ന ആ പഴയ നിവിൻ പോളിയെ ഈ സിനിമയിലൂടെ കാണാനാകും എന്നാണ് മേക്കിങ് വീഡിയോ കണ്ട് ആരാധകർ പറയുന്നത്. വളരെനാളുകൾക്ക് ശേഷം നിവിൻ പോളി-അജു വർഗീസ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് സർവ്വം മായ. ഇവരുടെ കോമ്പോ തന്നെ ഒന്നിക്കുമ്പോൾ ചിത്രം ഗംഭീരം ആകും എന്നാണ് പല കോണിൽ നിന്നും ഉയരുന്ന അഭിപ്രായങ്ങൾ.

സർവ്വം മായയുടെ മേക്കിങ് വീഡിയോ പുറത്ത്..

ചിത്രം ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി തിയേറ്ററിൽ എത്തും. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഈ ടീസർ പുറത്തിറക്കിയത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത് സെൻട്രൽ പിക്ചേഴ്സ് ആണ്.

എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ് ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ഒരുങ്ങുന്നത്. സംവിധായകൻ അഖിൽ തന്നെയാണ് സിനിമയുടെ രചനയും എഡിറ്റിങ്ങും നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജസ്റ്റിൻ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നല്കുന്നത്.Sarvam Maya BTS Video Released