sporting director speaks about the team: കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഐഎസ്എൽ സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. തായ്‌ലാൻഡിലെ പ്രീ സീസൺ വളരെ മികച്ച രൂപത്തിൽ പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഇപ്പോൾ ഡ്യൂറൻഡ് കപ്പിലും ആ മികവ് ബ്ലാസ്റ്റേഴ്സ് ആവർത്തിക്കുന്നുണ്ട്. 3 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടി കൊണ്ട് ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുള്ളത്.ക്വാർട്ടർ ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരാണ് എന്നുള്ളത് തീരുമാനമായിട്ടില്ല.
പക്ഷേ ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പൊതുവേ ദുർബലമായിരുന്നു. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ പോരായ്മകൾ എന്തൊക്കെയാണ് എന്നുള്ളത് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.പക്ഷേ ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുമ്പോൾ അത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. കാരണം മികച്ച താരങ്ങളാണ് മറ്റു പല ക്ലബ്ബുകൾക്കും ഉള്ളത്. പല ക്ലബ്ബുകളും തങ്ങളുടെ ശക്തി ഇപ്പോൾ പതിന്മടങ്ങ് വർധിപ്പിച്ചിട്ടുണ്ട്.ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരല്പം ആശങ്ക നൽകുന്ന കാര്യമാണ്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ്. അതിന്റെ കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് പരിശീലകൻ മികയേൽ സ്റ്റാറെയേയും അദ്ദേഹത്തിന്റെ പരിശീലക സംഘത്തെയുമാണ്.അവർ വളരെയധികം പ്രൊഫഷണലുകൾ ആണെന്നും സുരക്ഷിതമായ കൈകളിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉള്ളത് എന്നുമാണ് സ്കിൻകിസ് പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.
Karolis Skinkys 🗣️ “Mikael & his team are real professionals. They work a lot, it's pleasure to be next to them. Kerala fans can be sure that team is in very good hands.” #KBFC pic.twitter.com/Z6mmmWeNoh
— KBFC XTRA (@kbfcxtra) August 9, 2024
സ്റ്റാറേയും അദ്ദേഹത്തിന്റെ ടീമും യഥാർത്ഥ പ്രൊഫഷണലുകളാണ്. അവർ ഒരുപാട് വർക്ക് ചെയ്യുന്നുണ്ട്.അവർക്കൊപ്പം ചിലവഴിക്കാൻ കഴിയുന്നു എന്നുള്ളത് തന്നെ സന്തോഷം നൽകുന്ന കാര്യമാണ്.ആരാധകർ ആശങ്കപ്പെടേണ്ടതില്ല. കാരണം കേരള ബ്ലാസ്റ്റേഴ്സ് സുരക്ഷിതമായ കരങ്ങളിലാണ് ഏൽപ്പിക്കപ്പെട്ടിട്ടുള്ളത് എന്നത് നിങ്ങൾക്ക് ഉറപ്പിക്കാം,ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞത്.
sporting director speaks about the team
ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുമ്പോഴാണ് ക്ലബ്ബിന്റെ യഥാർത്ഥ നിലവാരം മനസ്സിലാവുക. പ്രതീക്ഷിച്ച പോലെയുള്ള സൈനിങ്ങുകൾ ഒന്നും ഇത്തവണ നടന്നിട്ടില്ല. അതേസമയം മോഹൻ ബഗാൻ ഉൾപ്പെടെയുള്ള പല ക്ലബ്ബുകളും മികച്ച താരങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. കോമ്പറ്റീറ്റീവ് ടീമാണ് തങ്ങൾക്ക് ആവശ്യമെന്നും മിഡ് ടേബിൾ ടീമിനെ തങ്ങൾക്ക് വേണ്ട എന്നും മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സിനെ അറിയിച്ചിരുന്നു.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.