കഴിഞ്ഞ മത്സരത്തിലെ ഡിഫൻസ് മോശമായിരുന്നില്ല: കാരണ സഹിതം വിശദീകരിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ |Kerala Blasters Vs Mumbai City Fc

Kerala Blasters Vs Mumbai City Fc

കേരള ബ്ലാസ്റ്റേഴ്സ് ( Kerala Blasters ) കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയോട് ( Bengaluru FC ) പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു തോൽവി. എന്നാൽ ആ മത്സരത്തിൽ എതിരാളികളെക്കാൾ മികച്ച പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. പക്ഷേ ഡിഫൻസിലെ പിഴവുകൾ കാരണമാണ് ബ്ലാസ്റ്റേഴ്സിന് 3 ഗോളുകൾ വഴങ്ങേണ്ടി വന്നത്. വ്യക്തിഗത പിഴവുകളാണ് ആ മത്സരത്തിൽ തിരിച്ചടിയായത്. (Kerala Blasters Vs Mumbai City Fc)

പ്രീതം കോട്ടാൽ, സോം കുമാർ എന്നിവർ വഴങ്ങിയ പിഴവുകളാണ് തിരിച്ചടിയായത്. ഇനി അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും (Kerala Blasters Vs Mumbai City) തമ്മിലാണ് ഏറ്റുമുട്ടുക (Kerala Blasters Next Match).മുംബൈയിലെ ഫുട്ബോൾ അരീനയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ബ്ലാസ്റ്റേഴ്സ് പരമാവധി ശ്രമിച്ചേക്കും. എന്നാൽ ആ പിഴവുകൾ മാറ്റി നിർത്തിയാൽ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ മികച്ച രൂപത്തിൽ ഡിഫൻഡ് ചെയ്തു എന്നാണ് പരിശീലകനായ മികയേൽ സ്റ്റാറേ അവകാശപ്പെട്ടിട്ടുള്ളത്.

വ്യക്തിഗത പിഴവുകളാണ് മത്സരത്തിൽ തിരിച്ചടിയായത് എന്ന കാര്യം അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്നാൽ അതൊരിക്കലും ഡിഫൻഡിങ്ങിന്റെ ഭാഗമായി വരില്ലെന്നും അത് മറ്റൊരു വിഭാഗത്തിൽ പെട്ടതാണ് എന്നും ഈ പരിശീലകൻ വിലയിരുത്തിയിട്ടുണ്ട്. ഇന്നലെ നടന്ന പ്രസ് കോൺഫറൻസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞത് ഇങ്ങനെയാണ്.

Kerala Blasters Vs Mumbai City Fc

‘കഴിഞ്ഞ മത്സരത്തിൽ മികച്ച രൂപത്തിലാണ് ഞങ്ങൾ ഡിഫൻഡ് ചെയ്തിട്ടുള്ളത്.വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ഞങ്ങൾ വഴങ്ങിയിട്ടുള്ളത്.പക്ഷേ പിന്നീട് ഞങ്ങൾ വ്യക്തിഗത പിഴവുകൾ വരുത്തുകയായിരുന്നു. അതൊരിക്കലും ഇതിന്റെ ഭാഗമല്ല. അത് വേറെയാണ് ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മുംബൈ സിറ്റിക്കെതിരെ വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത് (Mumbai City Vs Kerala Blasters). ഈ സീസണിൽ യഥാർത്ഥ ഫോമിലേക്ക് ഉയരാൻ ഇതുവരെ മുംബൈ സിറ്റിക്കും കഴിഞ്ഞിട്ടില്ല. അത് മുതലെടുക്കാനുള്ള ശ്രമങ്ങൾ ആയിരിക്കും ബ്ലാസ്റ്റേഴ്സ് നടത്തുക. കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ പരിഹരിച്ച് ഫിനിഷിംഗ് കൂടുതൽ മെച്ചപ്പെടുത്തിയാൽ ബ്ലാസ്റ്റേഴ്സിന് തീർച്ചയായും വിജയം നേടാൻ സാധിക്കും.

Read Also : മുംബൈ ഏറെ കരുത്തർ, അവർക്കും ഞങ്ങൾക്കും എളുപ്പമാവില്ല: ബ്ലാസ്റ്റേഴ്സ് കോച്ച് |Kerala Blasters Vs Mumbai City

Leave a Comment