ഐഎസ്എൽ ചാമ്പ്യന്മാരെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാർ, ഇന്ന് നടക്കാൻ പോകുന്നത് നിർണായക പോരാട്ടം | Mumbai City Vs Kerala Blasters

Mumbai City Vs Kerala Blasters

കേരള ബ്ലാസ്‌റ്റേഴ്‌സിനെ (Kerala Blasters) സംബന്ധിച്ച് നിർണായകമായ പോരാട്ടമാണ് ഇന്ന് മുംബൈയുടെ മൈതാനത്ത് നടക്കാൻ പോകുന്നത് (Mumbai City Vs Kerala Blasters). ഇതുവരെ നടന്ന ഭൂരിഭാഗം മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിലെ താരങ്ങൾ വരുത്തിയ പിഴവുകൾ കാരണം അർഹിച്ച ഫലങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിട്ടില്ല. ആറു മത്സരങ്ങൾ കളിച്ച ടീം രണ്ടു വിജയം മാത്രമാണ് ഇതുവരെ സ്വന്തമാക്കിയത്.

എന്നാൽ മുംബൈക്കെതിരെ ഇറങ്ങുമ്പോൾ വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷ കേരള ബ്ലാസ്റ്റേഴ്‌സിനുണ്ട് (Kerala Blasters) . കഴിഞ്ഞ സീസണിലെ ഐഎസ്എൽ (ISl) ജേതാക്കളാണ് മുംബൈ സിറ്റിയെങ്കിലും (Mumbai City FC) ഈ സീസണിൽ അവർ ഫോമിലെത്തിയിട്ടില്ല. അഞ്ചു മത്സരങ്ങൾ കളിച്ച മുംബൈക്ക് ഒരു വിജയം മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നത് ബ്ലാസ്റ്റേഴ്‌സിന് അവരെ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വർധിപ്പിക്കുന്നു.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമിലാണ് കളിക്കുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലീഗിലെ ആദ്യത്തെ മത്സരത്തിൽ ഒഴികെ ബാക്കിയെല്ലാ കളികളിലും എതിരാളികളുടെ മേൽ കൃത്യമായ ആധിപത്യം കേരള ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധമുള്ള ബെംഗളൂരുവിനെ ബ്ലാസ്റ്റേഴ്‌സ് വിറപ്പിച്ചുവെന്നു പറഞ്ഞാൽ അതിശയോക്തിയൊന്നുമില്ല.

Mumbai City Vs Kerala Blasters

നോഹ സദോയി തിരിച്ചുവരാൻ സാധ്യതയുണ്ടെന്നതും കേരള ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നൽകും. കഴിഞ്ഞ മത്സരത്തിൽ ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം നോഹ ഇറങ്ങാതിരുന്നത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി നൽകിയിരുന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയായ മൊറോക്കൻ താരം ഫിറ്റ്നസ് വീണ്ടെടുത്ത് ഇന്ന് കളിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

മുംബൈക്കെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് പരിഹരിക്കേണ്ടത് വ്യക്തിഗത പിഴവുകളാണ്. മുന്നേറ്റനിര മികച്ച പ്രകടനം നടത്തുമ്പോൾ പിൻനിരയിലാണ് പിഴവുകൾ വരുന്നത്. അത് അവസാനിപ്പിച്ച് എല്ലാവരും കുറ്റമറ്റ പ്രകടനം നടത്തിയാൽ കഴിഞ്ഞ സീസണിലെ ഐഎസ്എൽ ചാമ്പ്യന്മാരെ കീഴടക്കി ഈ സീസണിലെ കുതിപ്പിന് തുടക്കമിടാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിയും.

Read Also : കഴിഞ്ഞ മത്സരത്തിലെ ഡിഫൻസ് മോശമായിരുന്നില്ല: കാരണ സഹിതം വിശദീകരിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ |Kerala Blasters Vs Mumbai City Fc

0/5 (0 Reviews)

Leave a Comment