ടിബറ്റ് സ്വയംഭരണ പ്രദേശത്തിൻ്റെ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ ഒരു അർദ്ധസൈനിക അതിർത്തി കാവൽ സേവകനാവാൻ ഒരുങ്ങുന്നവർക്ക് ഇതാ ഒരു സുവർണവസരം. കേന്ദ്ര പോലീസ് സേനയായ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്‌സിലേക്ക് പുതിയ റിക്രൂട്ട്മെന്റ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. നിലവിലെ സബ് ഇൻസ്പെക്ടർ/ഹെഡ് കോൺസ്റ്റബിൾ/കോൺസ്റ്റബിൾ തസ്തികയിലെ 526 ഒഴിവുകളിലേക്ക് ഉടൻ വിഞ്ജാപനം.
itpb recruitment 2024
ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഒഴിവുകളിലേക്ക് സ്ത്രീകൾക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷകൾ നൽകാം. നവംബർ 15 മുതൽ ഡിസംബർ 15 നുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം. സബ് ഇൻസ്പെക്ടർ തസ്തികയിൽ 92, ഹെഡ് കോൺസ്റ്റബിൾ 383, കോൺസ്റ്റബിൾ 51 എന്നി ഒഴിവുകളിലേക്കുള്ള അപേക്ഷയിൽ ഉദ്യോഗാർഥികളുടെ പ്രായം, യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Read also: നോര്‍ക്കയില്‍ പി.ആര്‍.ഒ പോസ്റ്റിൽ ഒഴിവ്, ഇപ്പോൾ തന്നെ അപേക്ഷിക്കാം