വിലയിൽ വൻ ഇടിവുമായി സ്വർണം, ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെറെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഓഹരി വിപണിയിൽ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വർണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.

ദിവസങ്ങൾക്ക് മുൻപ് 60000 രൂപയും കടന്ന് സ്വർണവില കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഘട്ടം ഘട്ടമായി വില കുറയുന്നതാണ് കണ്ടത്. ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത് ആദ്യമായാണ് കാണുന്നത്. 22 കാരറ്റ് സ്വർണത്തിന് വില 7365 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില 6070 രൂപയുമാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 102 രൂപയാണ്

gold rate today in kerala

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ

നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ

നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960

നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബർ 5 – വിപണി വില 58,840 രൂപ

നവംബർ 6 – ഒരു പവൻ സ്വർണത്തിൻ്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ

Read also: സ്റ്റൈലിഷ് ലുക്കിൽ മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി ഇ-വിറ്റാര

Leave a Comment