തനിക്ക് ഇപ്പോഴും ആ താരത്തോട് ക്രഷ് ഉണ്ട് – സായ് പല്ലവി പറയുന്നു

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തമായ നടിയാണ് സായ് പല്ലവി. താരം പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരിൽ ഒരാളായി മാറി. തമിഴിലും തെലുങ്കിലും ആയി നിരവധി ചിത്രത്തിലാണ് താരം വേഷമിട്ടിരിക്കുന്നത്. എങ്കിൽപോലും മലയാളികൾക്ക് പ്രിയപ്പെട്ട മലർ ടീച്ചർ തന്നെയാണ് സായ് പലവി ഇപ്പോഴും. ഗാർഗി, ഫിദ, ശ്യാം സിംഗ റോയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരുപ്പാട് പ്രശംസകൾ സായ്ക്ക് ലഭിച്ചു. താരത്തിന്റെതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് ശിവകാർത്തികേയൻ നായകനായ അമരൻ. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്.

ഇപ്പോഴിതാ താരത്തിന് ഒരു നടനോട് ക്രഷ് ഉണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. കാക്ക കാക്ക എന്ന സിനിമ കണ്ടതു മുതൽക്കേ തനിക്ക് സൂര്യയോട് ക്രഷ് ഉണ്ടെന്ന് പറയുകയാണ് താരം. ആ ക്രഷ് തനിക്ക് ഇപ്പോഴും ഉണ്ട്. ഒരു സിനിമ മാത്രമേ ഒരുമിച്ച് ചെയ്തിട്ടുള്ളു. 2019 സൂര്യയെ നായകനാക്കി സെൽവ രാഘവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു എൻ ജി കെ.

in 1

സായി പല്ലവി ആയിരുന്നു ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. എൻ.ജി.കെയിലേക്ക് താരത്തെ വിളിച്ചപ്പോൾ എക്സൈറ്റ് ചെയ്യിച്ച ഒരു കാര്യം സൂര്യയും സെൽവ സാറുമാണ്. എന്നാൽ വേറൊരു കാര്യമാണ് ആ സിനിമയെപ്പറ്റി പറയുമ്പോൾ മനസിൽ വരുന്നതെന്ന് താരം പറയുന്നു.

sai pallavi about suriya

ആ പടത്തിന്റെ സെറ്റിലെത്തിയതിന്റെ ശേഷം,മൂന്നാം ദിവസം തന്നെ അവിടെ നിന്ന് പോയാലോ എന്ന് തോന്നിയതാണ്. കാരണം ഞാൻ ചെയ്യുന്നത് ശരിയാണോ അല്ലയോ എന്നൊന്നും എനിക്ക് ആദ്യത്തെ മൂന്ന് ദിവസം മനസിലായിരുന്നില്ല. ഷോട്ട് ഓക്കെയാണോ അല്ലയോ ഒന്നും തന്നെ സെൽവ സാർ പറഞ്ഞിരുന്നില്ല. അതിനിടക്ക് ധനുഷിനെ വിളിച്ചപ്പോൾ ഇക്കാര്യം പറഞ്ഞു. നമ്മളെ കളിപ്പിക്കാൻ വേണ്ടിയാണ് സെൽവ സാർ ഇങ്ങനെ ചെയ്യുന്നതെന്ന് ധനുഷിന്റെ മറുപടി. അടുത്ത ദിവസം മുതൽ എല്ലാം ഓക്കെയായി എന്ന് സായ് പല്ലവി പറയുന്നു.

Read also: വിശ്വസിക്കുന്നില്ലെന്നറിയാം പക്ഷെ ദൈവം തിരഞ്ഞെടുത്ത കുട്ടിയാണ് നിങ്ങൾ ഉലകനായകന് ഇന്ന് 70 ആം പിറന്നാൾ

Leave a Comment