ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ് (Kerala Blasters Vs Hyderabad). ഇന്ന് വൈകിട്ട് 7:30ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഈ മത്സരം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഒന്നാണ്. കാരണം തോൽവികളിലൂടെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിൽനിന്നും മാറ്റം വരുത്തേണ്ടത് ഇന്നത്തെ മത്സരത്തിലൂടെയാണ്.
അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ (Kerala Blasters Next Matches) വിജയിച്ചാൽ മാത്രമാണ് ക്ലബ്ബിന് കൂടുതൽ മുന്നോട്ടു പോകാൻ സാധിക്കുക. എന്നാൽ ഇന്നത്തെ മത്സരത്തിൽ സ്ട്രൈക്കർ ക്വാമെ പെപ്ര കളിക്കില്ല. അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം റെഡ് കാർഡ് കണ്ടിരുന്നു. നോവ സദോയിയും ഇന്നത്തെ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ സാധ്യതയില്ല.പകരം സബ്സ്റ്റിറ്റ്യൂട്ട് റോളിലായിരിക്കും അദ്ദേഹം വരിക.
Adrian Luna 🗣️“My role is the same whether it's Peprah or Noah alongside or not available. It's important for me to help the team as a whole. Everybody know that we need 3 points.” @im__nair01 #KBFC pic.twitter.com/oE1O6I2jK6
— KBFC XTRA (@kbfcxtra) November 6, 2024
ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരിക്കും. ഇതുവരെ തന്റെ യഥാർത്ഥ ഫോമിലേക്ക് എത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇന്നത്തെ മത്സരത്തിൽ അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. പ്രധാനപ്പെട്ട താരങ്ങളുടെ അഭാവത്തിൽ തന്റെ റോൾ എന്താണ് എന്നത് ലൂണയോട് ചോദിക്കപ്പെട്ടിരുന്നു. മറ്റു താരങ്ങൾ ഉണ്ടായാലും ഇല്ലാതിരുന്നാലും തന്റെ റോൾ ഒന്ന് തന്നെയാണ് എന്നാണ് ഈ നായകൻ പറഞ്ഞിട്ടുള്ളത്. ലൂണ പറഞ്ഞത് നോക്കാം.
Hyderabad Fc Vs Kerala Blaster
‘പെപ്രയും നോവയും ഉണ്ടെങ്കിലും, അവർ ഇല്ലാതെ കളിക്കുകയാണെങ്കിലും എന്റെ റോൾ ഒന്നുതന്നെയാണ്. എല്ലാ നിലയിലും ടീമിനെ സഹായിക്കുക എന്നതാണ് എന്റെ റോൾ.അത് നിറവേറ്റുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ ആവശ്യമാണ് എന്നത് എല്ലാവർക്കും അറിയാം ‘ ഇതാണ് ലൂണ പറഞ്ഞിട്ടുള്ളത്.
ഇന്നത്തെ മത്സരത്തിനു ശേഷം (Kerala Blasters Vs Hyderabad) ഇന്റർനാഷണൽ ബ്രേക്കാണ്. ഒരു വലിയ ഇടവേള തന്നെ പിന്നീട് ക്ലബ്ബിനെ കാത്തിരിക്കുന്നുണ്ട്. പിന്നീട് നവംബർ 24ആം തീയതിയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക (Kerala Blasters Fc Next Match). ചെന്നൈയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഏതായാലും ഇന്നത്തെ മത്സരത്തിൽ മികച്ച ഒരു വിജയം നേടിയ ആത്മവിശ്വാസത്തോടെ കൂടി ഇന്റർനാഷണൽ ബ്രേക്കിലേക്ക് പ്രവേശിക്കുക എന്നതായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.