തോൽവിയുടെ നിരാശയിലും പ്രതീക്ഷയായി കൊറൂ സിങ്, പ്രതിഭയുള്ള താരമാണെന്ന് മൈക്കൽ സ്റ്റാറെ

blasters coach

ഇന്നലത്തെ മത്സരത്തോടെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലുള്ള പ്രതീക്ഷ ആരാധകർക്ക് ഇല്ലാതായിട്ടുണ്ട്. ഹൈദരാബാദ് എഫ്‌സിയെപ്പോലെ (Hyderabad fc)മോശം ഫോമിലുള്ള ഒരു ടീമിനെതിരെ സ്വന്തം മൈതാനത്ത് വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. റഫറിയുടെ പിഴവുകൾ ഒരു കാരണമായി പറയാമെങ്കിലും അത് മാത്രമാണോ പ്രശ്‌നമെന്ന് ആരാധകർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

ഈ തോൽവിയിലും ഒരു പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സ്(Kerala Blasters) ആരാധകർക്ക് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ പതിനേഴുകാരനായ കൊറൂ സിങാണത്. മുംബൈ സിറ്റിക്കെതിരെ പകരക്കാരനായി ഇറങ്ങിയിരുന്ന താരം ഹൈദെരാബാദിനെതിരെ ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ചു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോളിന് മനോഹരമായ രീതിയിൽ വഴിയൊരുക്കിയത് കൊറൂ സിങായിരുന്നു.

മുംബൈ സിറ്റിക്കെതിരെ ഇറങ്ങിയപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സിന്(Kerala Blasters) വേണ്ടി കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഐഎസ്എല്ലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടവും കൊറൂ സിങ് സ്വന്തമാക്കിയിരുന്നു. ഇന്നലെ ഐഎസ്എല്ലിൽ അസിസ്റ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയ കൊറൂ സിങ്ങിനെക്കുറിച്ച് വലിയ അഭിപ്രായമാണ് മൈക്കൽ സ്റ്റാറെക്കുള്ളത്.

kerala blasters coach

“കൊറൂ സിങിനെ മികച്ചൊരു പ്രതിഭയായാണ് ഞാൻ കാണുന്നത്. ഏതാനും ആഴ്‌ചകളായി താരം ഞങ്ങൾക്കൊപ്പമുണ്ട്. ദേശീയ ടീമിൽ നിന്നും തിരിച്ചെത്തിയ താരം റിസർവ് മത്സരങ്ങളിലും പരിശീലന സെഷനിലും തിളങ്ങിയിരുന്നു. മുംബൈ സിറ്റിക്കെതിരെയും താരം മികച്ച പ്രകടനം നടത്തിയതിനാൽ ഈ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറക്കുകയെന്ന തീരുമാനം എളുപ്പമായിരുന്നു.” സ്റ്റാറെ പറഞ്ഞു. (Kerala Blasters coach)

ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) പ്രതീക്ഷ നൽകിയത് താരത്തിന്റെ പ്രകടനം മാത്രമായിരുന്നു. കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ മികച്ച രീതിയിൽ വളർന്നു വരാൻ കഴിയുമെന്ന് ഇന്നലെ കൊറൂ സിങ് തെളിയിച്ചു. പക്ഷെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഇപ്പോഴത്തെ മൊത്തത്തിലുള്ള പ്രകടനം ആരാധകർക്ക് ഈ സീസണിലുള്ള എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കുന്നതാണ്.

Read also: എന്നിലേക്ക് വിരൽ ചൂണ്ടിക്കോളൂ: തോൽവിയിൽ പ്രതികരിച്ച് ലൂണ

Leave a Comment