ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) വളരെ മോശം ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ കടന്നു പോകുന്നത്. സ്റ്റാറെ എത്തിയതിനു ശേഷം തുടക്കം മികച്ചതായിരുന്നു എങ്കിലും പല മത്സരങ്ങളിലും വ്യക്തിഗത പിഴവുകൾ ടീമിന് തിരിച്ചടി നൽകി. എന്നാൽ ഹൈദരാബാദ് പോലെ ദുർബലരായ ടീമിനെതിരെ സ്വന്തം മൈതാനത്ത് വിജയിക്കാൻ കഴിയാതിരുന്നതോടെ (Kerala blasters coach) സ്റ്റാറെയിലും ആരാധകർക്ക് സംശയങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്.
തോൽവിയും സമനിലയും വഴങ്ങിയ മത്സരങ്ങളിലെല്ലാം വ്യക്തിഗത പിഴവുകളോ റഫറിമാരുടെ പിഴവുകളോ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയിട്ടുണ്ട്. എന്തായാലും കഴിഞ്ഞ സീസണിൽ ഈ സമയത്ത് രണ്ടാം സ്ഥാനത്ത് നിന്നിരുന്ന ടീം ഇപ്പോൾ പത്താം സ്ഥാനത്താണ് നിൽക്കുന്നത്. എന്നാൽ ഈ നിരാശയുടെ സമയത്തും തിരിച്ചു വരാമെന്ന പ്രതീക്ഷ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) ടീമിനുണ്ട്.
കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ തുടർച്ചയായി തോൽവി വഴങ്ങിയപ്പോൾ ചില താരങ്ങളുടെ അഭാവം ഉണ്ടായിരുന്നു. രണ്ടു മത്സരങ്ങളിൽ നോഹ സദോയി ഉണ്ടായിരുന്നില്ല. ഹൈദെരാബാദിനെതിരെ നടന്ന മത്സരത്തിൽ നോഹ പകരക്കാരനായി ഇറങ്ങിയിരുന്നെങ്കിലും സസ്‌പെൻഷൻ നേടിയ ക്വാമേ പെപ്രയുടെ അഭാവം ഉണ്ടായിരുന്നു. ടീമിന് വലിയ രീതിയിൽ ഊർജ്ജം നൽകുന്ന കളിക്കാരനാണ് പെപ്ര.
kerala blasters next match
ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala blasters) അടുത്ത മത്സരം നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിൽ (Kerala blasters) നിന്നും വിബിൻ മോഹനൻ മാത്രമാണ് ദേശീയ ടീമിനൊപ്പം ചേരുന്നത് എന്നതിനാൽ ടീമിനെ കെട്ടുറപ്പുള്ളതാക്കി മാറ്റാനുള്ള സമയം പരിശീലകന് ലഭിക്കും. കഴിഞ്ഞ മത്സരങ്ങളിൽ ഇല്ലാതിരുന്ന താരങ്ങൾ തിരിച്ചു വരുമെന്നതും പ്രതീക്ഷ നൽകുന്ന കാര്യമാണ്.
ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ചെന്നൈയിൻ എഫ്‌സിയോട് (kerala blasters vs chennaiyin) സ്വന്തം മൈതാനത്തു വെച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. അതിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നതിനാൽ ജീവന്മരണ പോരാട്ടമാണത്. ഇപ്പോൾ തന്നെ ആരാധകർ പ്രതിഷേധം ആരംഭിച്ചു കൊണ്ടിരിക്കെ തിരിച്ചു വരാനുള്ള ശക്തമായ ശ്രമങ്ങൾ ടീമിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നുറപ്പാണ്.
Blasters is a good team