ബ്ലാസ്റ്റേഴ്സിന് ഇനി കരുത്ത് വർദ്ധിക്കും,രണ്ട് താരങ്ങൾ തിരിച്ചു വരുന്നുണ്ടെന്ന് സ്റ്റാറേ

kerala blasters

കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) വളരെ ദയനീയമായ പ്രകടനമാണ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. അതിൽ രണ്ട് മത്സരങ്ങളും കൊച്ചിയിൽ വെച്ചു കൊണ്ടാണ് നടന്നിട്ടുള്ളത്. സ്വന്തം മൈതാനത്ത് വലിയ ആരാധക പിന്തുണ ഉണ്ടായിട്ടുപോലും ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ വിജയിക്കാൻ കഴിയുന്നില്ല. അത്രയും മോശമായ രീതിയിലേക്ക് ടീം മാറിക്കഴിഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ (Kerala blasters) ഏറ്റവും വലിയ പ്രശ്നം ഡിഫൻസ് തന്നെയാണ്. ഗോൾകീപ്പറും ഡിഫൻസും എപ്പോഴും മിസ്റ്റേക്കുകൾ വരുത്തിവെക്കുന്നുണ്ട്. അതിനൊന്നും ഇതുവരെ പരിഹാരം കാണാൻ ബ്ലാസ്റ്റേഴ്സ് പരിശീലകനായ(Kerala blasters coach) സ്റ്റാറേക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ ചില ഓപ്ഷനുകളെ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ലഭ്യവുമല്ല. പരിക്ക് കാരണം ചില താരങ്ങൾ പുറത്തിരിക്കുന്നുണ്ട്. എന്നാൽ 2 താരങ്ങൾ മടങ്ങി വരുന്നുണ്ട് എന്ന ആശ്വാസകരമായ അപ്ഡേറ്റാണ് പരിശീലകനായ സ്റ്റാറേ നൽകിയിട്ടുള്ളത്.

ഇന്ത്യൻ സ്ട്രൈക്കർ ഇഷാൻ പണ്ഡിറ്റ, പ്രതിരോധനിര താരം പ്രബീർ ദാസ് എന്നിവരാണ് മടങ്ങിവരുന്നത്. എന്നാൽ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടതുണ്ട് എന്നും ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാറേ നൽകിയ അപ്ഡേറ്റ് നോക്കാം.

kerala blasters coach starhe

‘ഇഷാനും പ്രബീറിനും പരിക്കാണ്. അവർ രണ്ടുപേരും ഇപ്പോൾ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.പക്ഷേ കുറച്ച് സമയം കൂടി അവരെ ലഭ്യമല്ലായിരിക്കും. കാരണം പരിക്കിൽ നിന്നും മുക്തരാവാൻ ഇനിയും സമയം ആവശ്യമുണ്ട് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ (Kerala blasters coach) പറഞ്ഞിട്ടുള്ളത്. അതായത് രണ്ടുപേരും പൂർണ്ണ ഫിറ്റ്നസ് എടുത്തിട്ടില്ല. ഇനിയും കുറച്ച് സമയം കൂടി നമ്മൾ കാത്തിരിക്കേണ്ടിയിരിക്കുന്നു എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്.

പ്രബിറിന്റെ വരവ് ബ്ലാസ്റ്റേഴ്സിന് (Kerala blasters players) ഏറെ ഗുണം ചെയ്യാൻ സാധ്യതയുണ്ട്. കാരണം റൈറ്റ് ബാക്ക് പൊസിഷനിൽ ഇപ്പോൾ സന്ദീപിന് കോമ്പറ്റീഷൻ നൽകാൻ കെൽപ്പുള്ള ഒരു താരവും ഇല്ല. പ്രബീർ വന്നു കഴിഞ്ഞാൽ അദ്ദേഹത്തെ മികച്ച രൂപത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കും. ഏതായാലും പരീക്ഷണങ്ങളുടെ സമയമെല്ലാം അവസാനിച്ചിട്ടുണ്ട്. ഇനി ആരാധകർക്ക് വേണ്ടത് മികച്ച റിസൾട്ടുകൾ മാത്രമാണ്.

Read also: തുടർച്ചയായ മൂന്നു പരാജയങ്ങൾ, എരിതീയിൽ നിൽക്കുമ്പോഴും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ ഇതൊക്കെയാണ്

Leave a Comment