പ്രകടനം വളരെ മോശം, രാഹുൽ ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തേക്കോ?

Kerala blasters player

കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) ഈ സീസണിൽ മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 8 മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ട് മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ആരാധകരുടെ വിമർശനങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ക്ലബ്ബ് മാനേജ്മെന്റിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത്. കാര്യങ്ങൾക്ക് മാറ്റം സംഭവിച്ചിട്ടില്ലെങ്കിൽ ആരാധകരുടെ സ്വരം ഇനിയും കടുത്തതാവാനാണ് സാധ്യത. (kerala blasters player)

കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala blasters) മലയാളി താരമായ കെപി രാഹുലിന്‌ ആദ്യത്തെ മത്സരങ്ങളിൽ സ്ഥിരമായി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ അതൊന്നും മുതലെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. നന്നായി വർക്ക് ചെയ്യുന്നുണ്ടെങ്കിലും കാര്യമായ ഇമ്പാക്റ്റുകൾ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് പരിശീലകൻ സ്റ്റാറേ അദ്ദേഹത്തെ പുറത്തിരുത്തി തുടങ്ങിയത്.ഇപ്പോൾ സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹത്തിന് സ്ഥാനം ലഭിക്കാറില്ല.

വളരെ മോശം പ്രകടനമാണ് രാഹുൽ സമീപകാലത്ത് പുറത്തെടുക്കുന്നത്.അതിന്റെ തെളിവ് അദ്ദേഹത്തിന്റെ കണക്കുകൾ തന്നെയാണ്. അവസാനമായി കളിച്ച 34 മത്സരങ്ങളിൽ നിന്ന് കേവലം ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. അത്രയും പരിതാപകരമായ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.ഒരു സ്ട്രൈക്കറുടെ കണക്കുകളാണ് ഇതെന്ന് നമ്മൾ ഓർമ്മപ്പെടുത്തേണ്ടതുണ്ട്.

kerala blasters player

അതുകൊണ്ടുതന്നെ രാഹുലുമായി ബന്ധപ്പെട്ട ഒരു റൂമർ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അദ്ദേഹത്തെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) ആലോചിക്കുന്നുണ്ട്.അതായത് ഈ സീസൺ അവസാനിക്കുന്നതോടുകൂടി അദ്ദേഹത്തിന്റെ കോൺട്രാക്ട് പൂർത്തിയാകും. ഈ കോൺട്രാക്ട് പുതുക്കാൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല. മറിച്ച് ജനുവരിയിൽ തന്നെ അദ്ദേഹത്തെ മറ്റേതെങ്കിലും ക്ലബ്ബിന് വിൽക്കാനാണ് ബ്ലാസ്റ്റേഴ്സ് (Kerala blasters) ഉദ്ദേശിക്കുന്നത് എന്നാണ് റൂമറുകൾ ചൂണ്ടിക്കാണിക്കുന്നത്. ജനുവരിയിൽ അദ്ദേഹത്തെ വാങ്ങാൻ ഏതെങ്കിലും ക്ലബ്ബുകൾ വരുമോ എന്നത് നോക്കേണ്ട കാര്യമാണ്.

കഴിഞ്ഞ സമ്മറിൽ തന്നെ അദ്ദേഹം ക്ലബ്ബ് വിട്ടേക്കുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു. ഗോവ,ചെന്നൈ തുടങ്ങിയ ക്ലബ്ബുകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ക്ലബ്ബിനകത്ത് തുടരാൻ രാഹുൽ തന്നെ തീരുമാനിക്കുകയായിരുന്നു. വരുന്ന ജനുവരിയിൽ ക്ലബ്ബ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അടുത്ത സീസണിലേക്ക് അദ്ദേഹത്തിന് പുതിയ ക്ലബ്ബിനെ കണ്ടെത്തേണ്ടി വന്നേക്കും. അല്ല എന്നുണ്ടെങ്കിൽ അദ്ദേഹം തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്.

Read also: മൂല്യമേറിയ താരങ്ങൾ, ബ്ലാസ്റ്റേഴ്സിൽ നിന്നും മൂന്ന് പേർ,ഒന്നാമനാര്?

Leave a Comment