പരിക്കിന് ശേഷം ഫോം മങ്ങി അഡ്രിയാൻ ലൂണ, പ്രകടനമികവിൽ വലിയ ഇടിവ്

Kerala blasters player

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) ഈ സീസണിൽ വളരെ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) നടത്തുന്നത്. എട്ടു മത്സരങ്ങൾ മാത്രം കളിച്ച ടീം അതിൽ രണ്ടെണ്ണത്തിൽ മാത്രം വിജയം നേടി പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് നിൽക്കുന്നത്. നിലവിലെ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ മൂന്നു സീസണുകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) പ്ലേ ഓഫ് കളിക്കാതിരിക്കുന്ന സീസണായിരിക്കുമിത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) മോശം ഫോമിനൊപ്പം എടുത്തു പറയേണ്ടത് ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയുടെ ഫോമിലുണ്ടായ ഇടിവാണ്. കഴിഞ്ഞ മൂന്നു സീസണുകളായി ടീമിന്റെ അച്ചുതണ്ടായി പ്രവർത്തിച്ചിരുന്ന താരം ഈ സീസണിൽ തന്റെ മികവ് കാണിക്കാൻ ബുദ്ധിമുട്ടുകയാണ്. അത് ടീമിന്റെ മൊത്തം പ്രകടനത്തെയും ബാധിക്കുന്നുണ്ടെന്ന് പറയാതിരിക്കാൻ കഴിയില്ല.

ഐഎസ്എല്ലിലെ (ISL) ആദ്യത്തെ സീസണിൽ 23 മത്സരങ്ങളിൽ നിന്നും 13 ഗോളുകളിൽ പങ്കാളിയായ ലൂണ രണ്ടാമത്തെ സീസണിൽ 20 മത്സരങ്ങളിൽ നിന്നും 10 ഗോൾ പങ്കാളിത്തമുണ്ടാക്കി. കഴിഞ്ഞ സീസണിൽ വെറും 10 മത്സരങ്ങളിൽ നിന്നും 7 ഗോളുകളിൽ പങ്കാളിയായ താരത്തിന് പക്ഷെ ഈ സീസണിൽ അതിന്റെ അടുത്തെത്താൻ കഴിഞ്ഞില്ല. ആറു മത്സരങ്ങളിൽ നിന്നും ഒരു അസിസ്റ്റ് മാത്രമാണ് ലൂണയുടെ പേരിലുള്ളത്.

kerala blasters players

കഴിഞ്ഞ സീസണിൽ മിന്നും ഫോമിൽ നിൽക്കുന്ന സമയത്താണ് അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുന്നത്. സീസണിൽ ഭൂരിഭാഗവും നഷ്‌ടമായ താരം അവസാനത്തെ ഏതാനും മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. ഈ സീസണിൽ ഫിറ്റ്നസ് മുഴുവനായും വീണ്ടെടുത്തെങ്കിലും ആ പരിക്കിന് ശേഷം തന്റെ പഴയ ഫോമിലേക്ക് തിരിച്ചു വരാൻ അഡ്രിയാൻ ലൂണക്ക് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) കുന്തമുനയായിരുന്ന ഒരു താരം ഈ സീസണിൽ പതറുന്നത് ടീമിന്റെ മൊത്തം പ്രകടനത്തെയും ബാധിക്കുന്നുണ്ട്. അഡ്രിയാൻ ലൂണയെപ്പോലൊരു താരത്തെ പുറത്തിരുത്താൻ പരിശീലകന് കഴിയില്ലെന്നതിനാൽ സ്വന്തം പ്രകടനം ലൂണ മെച്ചപ്പെടുത്താതിരുന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിതിയും മോശമായി തുടരും.

Read also: ഇവാൻ വുകോമനോവിച്ച് ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുമോ, സാധ്യതകൾ വീണ്ടും തെളിയുന്നു

Leave a Comment