നിരവധി ആരാധകർ ഉള്ള താര ജോഡികളാണ് ഗോവിന്ദ് പത്മസൂര്യയും ഭാര്യ ഗോപിക അനിലും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും വളരെ ആകാംക്ഷയാണ്. എല്ലാ കാര്യങ്ങളും തങ്ങളുടെ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് ഇരുവരും. അത്തരത്തിൽ മറ്റൊരു സന്തോഷമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. അല്ലു അർജുനെ കണ്ട സന്തോഷമാണ് സോഷ്യൽ മീഡിയയിലൂടെ ജി പി പങ്കുവെച്ചിരിക്കുന്നത്. ജിപിയുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. അല വൈകുണ്ഡപുരമലു എന്ന ചിത്രത്തിൽ അല്ലു അർജുനൊപ്പം ജിപിയും അഭിനയിച്ചിട്ടുണ്ട്.
അന്നുമുതൽ തന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. പല അഭിമുഖങ്ങളിലും അല്ലു അർജുനും ആയുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് പറയാറുണ്ട്. എന്നാൽ ഇതെല്ലാം വെതെ പറയുന്നതാണെന്നും നമ്പർ പോലുമില്ലെന്നും തരത്തിലുള്ള കളിയാക്കലും ജിപി കേട്ടിട്ടുണ്ട്. പേളി മാണിയുമായുള്ള അഭിമുഖത്തിൽ അല്ലു അർജുനെ കുറിച്ച് പറഞ്ഞപ്പോൾ പേളിയും ജീപ്പിയെ കളിയാക്കിയിരുന്നു. പുഷ്പ 2 വിന്റെ പ്രമോഷന് വേണ്ടി അല്ലു അര്‍ജുന്‍ ഇന്നലെ കൊച്ചിയില്‍ എത്തിയിരുന്നു. പിന്നാലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നടനെ കാണാനായി കൊച്ചിയിലേക്ക് ജിപിയും ഭാര്യ ഗോപികയും എത്തി. ഭാര്യയ്ക്കും ഭര്‍ത്താവിനുമൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കട്ടെ എന്ന് പറഞ്ഞ് അല്ലു അര്‍ജുന്‍ തന്നെ എടുത്ത ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ജി പി പങ്കുവെച്ചിരിക്കുന്നത്.
എത്ര പറഞ്ഞാലും തീരാത്ത അത്രയും വിനയമുള്ള വ്യക്തിയാണ് അല്ലു അർജുൻ എന്നും ജി പി പറയുന്നു. കാണാൻ പറ്റുമോ എന്നത് സംശയം ആയിരുന്നു. അത്രയും തിരക്കായിരുന്നു അവിടെ. എന്നിട്ടും അത്രയും തിരക്കിനിടയിൽ താനെത്തി എന്നറിഞ്ഞ് റൂമിലേക്ക് വിളിച്ച് സംസാരിച്ചു അല്ലു അർജുൻ. അത് ശരിക്കും ഞെട്ടിപ്പോയി എന്ന് ഗോപിക പറയുന്നു. ഇരുവരും സന്തോഷം തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോയും പങ്കുവെച്ചു. വീഡിയോയ്ക്ക് താഴെ പേളിയും കമന്റിട്ടിട്ടുണ്ട്. ഈ വീഡിയോ ചെയ്യേണ്ട ആവശ്യമില്ലെന്നും പക്ഷേ അല്ലു അർജുനെ കണ്ട എക്സൈറ്റ്മെന്റിലാണ് ഈ വീഡിയോ എടുക്കുന്നത് എന്നും ജിപി പറയുന്നു. എന്നാൽ അല്ലു അർജുനെ കാണുന്ന വീഡിയോ എടുക്കണമെന്ന് ഉണ്ടായിരുന്നു.
അത്രയും സെക്യൂരിറ്റികൾക്കിടയിലൂടെയും അകത്തു കയറിയപ്പോൾ പുള്ളി തന്നെ കെട്ടിപ്പിടിച്ചപ്പോൾ എല്ലാ കാര്യങ്ങളും മറന്നു പോയി എന്നും ജിപി പറയുന്നു. അത്രയും സന്തോഷത്തിലാണ് ജിപിയും ഭാര്യ ഗോപികയും. തന്നെ ഏറ്റവും കൂടുതൽ പ്രചോദനം കൊള്ളിച്ച വ്യക്തിയാണ് അല്ലു അർജുൻ എന്നും ജീപി പറയുന്നു. ഒരുപാട് തവണ തന്നെ ബ്രദർ എന്ന് വിളിച്ചെന്നും അത് ഒത്തിരി സന്തോഷമാണ് തനിക്ക് നൽകിയത് എന്നും ജിപി പറയുന്നു.നിരവധി സമ്മാനങ്ങൾ ആയാണ് ജി പിയും ഗോപികയും അല്ലു അർജുനെ കാണാൻ എത്തിയത്. മധുരപലഹാരങ്ങളും കസവ് മുണ്ടും അല്ലു അർജുന് സമ്മാനമായി നൽകി. സമ്മാനങ്ങൾ കൈമാറുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ജിപി പങ്കുവെച്ചു. govind padmasurya new post will allu arjun
Read also: അമ്മായിയമ്മയ്ക്ക് ജിപി കൊടുത്ത കിടിലന്‍ ബര്‍ത്ത് ഡേ സര്‍പ്രൈസ് കണ്ടോ? കയ്യടിച്ചു ആരാധകർ!!