കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലെ ഏറ്റവും മോശം ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) നിൽക്കുന്നത്. പത്ത് മത്സരങ്ങൾ കളിച്ച ടീം പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ്. ഭൂരിഭാഗം ടീമുകളും കേരള ബ്ലാസ്റ്റേഴ്‌സിനേക്കാൾ കുറവ് മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. അതിനാൽ അവർക്ക് മുന്നിലെത്താനും ബ്ലാസ്റ്റേഴ്‌സ് ഇനിയും താഴേക്ക് വീഴാനും സാധ്യതയുണ്ട്. (kerala blasters club ceo)
വ്യക്തിഗത പിഴവുകൾ കാരണമാണ് ബ്ലാസ്റ്റേഴ്‌സ് പോയിന്റുകൾ നഷ്‌ടമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ എത്തിക്കേണ്ടത് അനിവാര്യമാണ്. ജനുവരിയിൽ പുതിയ താരങ്ങളെ എത്തിക്കുമോയെന്ന ചോദ്യത്തിന് അനുകൂലമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters CEO) സിഇഒ പ്രതികരിച്ചതെങ്കിലും അതിനു ചില മാനദണ്ഡങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Abhik Chatterjee 🗣️“Signing for the sake of signing is not the way (forward). Sometimes you have to be a bit patient for the right profile or the right player to come along. There are good people at work here.Karolis is on the job and knows exactly what this team needs.” (1/2)
— KBFC XTRA (@kbfcxtra) November 29, 2024
“ഏതെങ്കിലും താരത്തെ ടീമിലെത്തിച്ചാൽ മതിയെന്ന ലക്ഷ്യത്തോടെ സൈനിങ് നടത്തുന്നത് മുന്നോട്ടുള്ള യാത്രക്ക് ഗുണം ചെയ്യുന്നതല്ല. ചിലപ്പോൾ ശരിയായ ഒരു പ്രൊഫൈൽ, അല്ലെങ്കിൽ ശരിയായ ഒരു താരമെത്തുന്നതിനു വേണ്ടി നമ്മൾ കാത്തിരിക്കേണ്ടി വരും. അതിനു വേണ്ടി പ്രയത്നിക്കാൻ ആളുകളുണ്ട്. കരോലിസിനു പണിയറിയാം, ഈ ടീമിന് എന്താണ് വേണ്ടതെന്നും.”
“എന്താണ് നല്ലതെന്ന് മനസിലാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കരോലിസിനും പരിശീലകൻ മൈക്കൽ സ്റ്റാറെക്കും ആവശ്യമായ പിന്തുണ ഞങ്ങൾ നൽകും. ഞങ്ങൾ ഒരു മില്യൺ മൈൽ ദൂരെയൊന്നും നിൽക്കുന്നവരല്ല. വളരെ കർക്കശ മനോഭാവത്തോടെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും തോന്നുന്നില്ല.” ബ്ലാസ്റ്റേഴ്‌സ് സിഇഒ (Kerala Blasters CEO) അഭിക് ചാറ്റർജി കഴിഞ്ഞ ദിവസം പറഞ്ഞു.
kerala blasters club ceo
മികച്ച ഇന്ത്യൻ താരങ്ങളുടെ അഭാവമാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) നേരിടുന്ന പ്രധാന പ്രശ്‌നം. എന്നാൽ ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ വലിയ തുക വാരിയെറിയണം എന്നതിനാൽ അക്കാര്യത്തിൽ പരിമിതികളുണ്ടെന്ന് ക്ലബ് സിഇഒ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ജനുവരിയിൽ വമ്പൻ താരങ്ങൾ എത്താനുള്ള സാധ്യത കുറവാണ്.
Read also: ജനുവരിയിൽ മാറ്റങ്ങൾ ഉണ്ടാവുമോ? നിലപാട് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് CEO