Abhayakiranam Scheme : സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരാലംബരായ വിധവകൾക്ക് സുരക്ഷിതമായ താമസവും സംരക്ഷണവും ഉറപ്പാക്കാൻ കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് അഭയകിരണം പദ്ധതി (Abhayakiranam Scheme). സ്വന്തം വീട്ടിൽ ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്ന വിധവകൾക്ക് ബന്ധുക്കളുടെ സംരക്ഷണത്തിൽ സുരക്ഷിതമായി ജീവിക്കാൻ സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഈ പദ്ധതി പ്രകാരം നിരാലംബരായ വിധവകൾക്ക് സംരക്ഷണവും താമസസൗകര്യവും നൽകുന്ന അടുത്ത ബന്ധുക്കൾക്ക് പ്രതിമാസം ₹1,000 സാമ്പത്തിക സഹായം നൽകുന്നു എന്നാണ് വനിതാ-ശിശുവികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. വിധവകളെ സംരക്ഷിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തികമായി സർക്കാർ സഹായം അതാണ് അഭയാക്രാണം പദ്ധതി. ഇങ്ങനെ ചെറിയ പിന്തുണ നൽകുന്നതിലൂടെ അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കുന്നു.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അപേക്ഷിക്കുന്ന വ്യക്തി വിധവയ്ക്ക് സംരക്ഷണവും താമസസൗകര്യവും നൽകുന്ന ബന്ധുവായിരിക്കണം. അപേക്ഷക വിധവയാണെന്നും ബന്ധുവിന്റെ സംരക്ഷണത്തിലാണ് കഴിയുന്നതെന്നും വ്യക്തമാക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഇതിന് ആവശ്യമാണ്. കൂടാതെ മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റോ ആവശ്യമായ രേഖകളിൽ ഉൾപ്പെടുന്നു.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് നിലവിലെ യോഗ്യതാ വ്യവസ്ഥകളും ആവശ്യമായ രേഖകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഉറപ്പാക്കണം. അപേക്ഷാ ഫോമും തുടർനടപടികളും സംബന്ധിച്ച വിവരങ്ങൾ ശിശുവികസന പദ്ധതി ഓഫീസർ (CDPO) മുഖേന ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസർക്ക് സമർപ്പിക്കണമെന്നാണ് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദേശം.
പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി കേരള വനിതാ-ശിശുവികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://www.wcd.kerala.gov.in/ നിരാലംബരായ വിധവകൾക്ക് സുരക്ഷിതമായ ജീവിതസാഹചര്യം ഒരുക്കാൻ സഹായിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് അർഹരായ കുടുംബങ്ങൾ അറിയുകയും ഔദ്യോഗികമായി വിവരങ്ങൾ പരിശോധിക്കുകയും ചെയ്യുന്നത് പ്രയോജനകരമാണ്. Abhayakiranam Scheme
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




