Actor Pranav Mohanlal Birthday: മലയാളികളുടെ പ്രിയതാരവും മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന് ഇന്ന് ജന്മദിനം. 1990 ജൂലൈ 13–നാണ് മോഹൻലാൽ സുചിത്ര ദമ്പതികളുടെ മകനായി പ്രണവ് ജനിക്കുന്നത്. ചെറുപ്പം മുതൽ യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന പ്രണവ് 2002–ൽ ഒന്നാമൻ എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.
പുനര്‍ജനിയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. പിന്നീട് 2018–ൽ ആദി എന്ന സിനിമയിലൂടെ നായകനായി പ്രണവ് മലയാള സിനിമയിൽ അരങ്ങേറി.പിന്നീട് ഇരുപതാം നൂറ്റാണ്ട്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചു. ഹൃദയമാണ് പ്രണവിന്റെ ആദ്യ സോളോ ഹിറ്റ്.വർഷങ്ങൾക്കു ശേഷം എന്ന ചിത്രമാണ് പ്രണവ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.
വിനീത് ശ്രീനിവാസൻ ആയിരുന്നു സംവിധാനം. ഇപ്പോഴിതാ പുതിയ ഒരു വിശേഷവുമായി പ്രണവ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തന്റെ രചനയില്‍ പുറത്തിറങ്ങുന്ന പുതിയ പുസ്തകത്തിന്റെ അനൗണ്‍സ്മെന്റ് നടത്തിയിരിക്കുകയാണ് താരപുത്രന്. തന്റെ കവിതകള്‍ എല്ലാം കോര്‍ത്തിണക്കി ‘Like Desert Dunes’ എന്ന പുസ്തകം എഴുതുന്നു, കാത്തിരിക്കൂ എന്ന് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആശംസകളുമായി ആദ്യം എത്തിയത് സഹോദരി വിസ്മയ മോഹന്‍ലാല്‍ തന്നെയാണ്.
ചേട്ടന് മുന്‍പേ ഒരു പുസ്തകം എഴുതിയ ആളാണ് വിസ്മയ. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം നക്ഷത്രധൂളികള്‍ എന്ന പേരില്‍ റോസ്മേരി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരുന്നു. താരലോകത്തു നിന്ന് ഒരുപാട് പ്രമുഖരാണ് പ്രണവിന് ആശംസകളുമായി എത്തുന്നത്. രാജാവിൻറെ മകൻ ഇന്ന് പിറന്നാൾ എന്ന ഹാഷ്ടാഗിൽ മോഹൻലാൽ ഫാൻസും സമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു.
Akhil is a skilled content writer and editor with a passion for technology and innovation. With 3+ years of experience in writing articles, blog posts, and technical documentation, Akhil’s writing style is informative, concise, and engaging. He specializes in sports, business and technology.