actress amrita speaks about her marriage: തെന്നിന്ത്യൻ താരങ്ങൾ ആയാലും മലയാളി താരമായാലും മലയാള സിനിമകളിൽ മുഖം കാണിച്ചവരെ നമ്മൾ മറക്കാറില്ല . പ്രതേകിച്ചു നായികമാരെ . അങ്ങനെ ഒരാളാണ് കമൽ ചിത്രം മഞ്ഞുപോലൊരു പെൺകുട്ടിയിൽ നായികയായി എത്തിയ അമൃത പ്രകാശ് . താരം ഒരു മലയാളിയാണെന്നാണ് സിനിമ റിലീസ് ചെയ്ത സമയത്ത് പ്രേക്ഷകർ വിചാരിച്ചത് . എന്നാൽ അമൃത നോർത്ത് ഇന്ത്യക്കാരിയാണ് . പക്ഷെ കുറച്ച് കാലം പഠിച്ചതും വളർന്നതും കേരളത്തിലായിരുന്നു . അമൃത ഒരു മലയാളം മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്കുവച്ചു എത്തിയിരിക്കുകയാണ് .
താൻ അഭിനയം ഉപേക്ഷിച്ചിട്ടില്ല . ഇപ്പോഴത്തെ അഭിനയം ബോളിവുഡിലാണെന്ന് മാത്രം . പ്രായം മുപ്പത് കഴിഞ്ഞെങ്കിലും ഇപ്പോഴും അമൃത പ്ലസ് ടുക്കാരിയുടെ ചെറുപ്പത്തോടെ അതീവ സുന്ദരിയാണ് . താരം വളർന്നത് കേരളത്തിലായതിനാൽ മലയാളം അറിയാം. സംസാരിക്കാൻ കഴിയില്ലെങ്കിലും മലയാളം മനസിലാകും . ജനിച്ചത് കേരളത്തിലല്ല എന്നുമാത്രം . കേരളത്തിലെ സ്കൂളിൽ പഠിച്ചിട്ടുമുണ്ട് . ഇപ്പോൾ താമസം മുംബൈയിലാണ് . ഹെൽത്തിയും ഫിറ്റുമായി ഇരിക്കാനാണ് ഏറ്റവും ശ്രദ്ധ നൽകുന്നത് . മഞ്ഞുപോലെ ഒരു പെൺകുട്ടിക് ശേഷം ബോംബയിൽ എത്തിയ താരം അഭിനയത്തിൽ സജ്ജീവമായിരുന്നു . അവസരങ്ങൾ ഉണ്ടായിട്ടും താൻ വളരെ ചെറുതായതിനാൽ പഠനത്തിൽ ശ്രദ്ധ നൽകി .
കേരളത്തിൽ വച്ചാണ് തന്റെ കരിയർ ആരംഭിച്ചത് . മലയാള പരസ്യമായിരുന്നു ആദ്യത്തേത് . പിന്നെ പോപ്പികുടയുടെ പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട് . ബോംബെയിൽ എത്തിയശേഷം കിഡ്സ് ഷോയുടെ അവതാരകയായി അഞ്ചു വർഷത്തോളം പ്രവർത്തിച്ചു . ശേഷം ഇന്ത്യയിലെ ആദ്യത്തെ റിയാലിറ്റി ഷോയുടെ അവതാരകയായി . മറ്റെല്ലാ ഇൻഡസ്ട്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാളം വളരെ മികച്ചതാണെന്ന് തരാം പറഞ്ഞു . അതുകൊണ്ട് തന്നെ മലയാള സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു
actress amrita speaks about her marriage
മഞ്ഞുപോലൊരു പെൺകുട്ടിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡിന് നോമിനേഷൻ ലഭിച്ചത് വലിയൊരു നേട്ടമായിരുന്നു . കേരളത്തിലെ ആൺകുട്ടികളുടെ ക്രഷ് ആയിരുന്നു ഞാൻ . ഞാൻ വിവാഹിതയല്ല . അന്ന് സോഷ്യൽമീഡിയ ഉണ്ടായിരുന്നില്ല . പലരും താനായിരുന്നു അവരുടെ ഫസ്റ്റ് ക്രഷ് എന്ന കമന്റും മെസേജും ചെയ്യാറുണ്ട് . ആ സിനിമ ചെയ്ത സമയത്ത് പ്രണയ ലേഖനങ്ങളും സമ്മാനങ്ങളും ലഭിചിരുന്നു . ചിത്രത്തിൽ നായകനായിരുന്ന അജയ്കൃഷ്ണനും താനും ഇപ്പോഴും സുഹൃത്തുക്കളാണ് . കേരളത്തിൽ നിന്നും വിവാഹം ചെയ്ത് അവിടെ സെറ്റിൽ ആകാൻ എനിക്ക് ഇഷ്ടമാണെന്നും അമൃത പറഞ്ഞു.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.