featured 9 min 2

ഒരു പുഷ് അപ്പ്‌ പോലും പറ്റില്ലായിരുന്നു വർക്ക് ഔട്ട് എന്നെ പുതിയ ആളാക്കി ; വീഡിയോ പങ്ക് വച്ച് ശാന്തി ബാലചന്ദ്രൻ!!

actress santhi balachandrans workout video: വർക്കൗട്ട് ചെയ്തു തുടങ്ങിയതിനു ശേഷം ശരീരത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ച് നടി ശാന്തി ബാലചന്ദ്രൻ. മെലിഞ്ഞതും മൃദുലവുമായ ശരീരത്തിൽനിന്നും കൂടുതൽ ശക്തയായത് വർക്കൗട്ട് ചെയ്തു തുടങ്ങിയതിനു ശേഷമാണെനാണ് നടിയുടെ പ്രതികരണം.സമൂഹ മാധ്യമത്തിൽ പങ്കു വച്ച പോസ്റ്റ്‌ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്. തരം​ഗം എന്ന ഒറ്റ സിനിമയിലൂടെ ടൊവിനോ തോമസിന്റെ നാ​യികയായി എത്തി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശാന്തി ബാലചന്ദ്രൻ. തുടർന്ന് നിരവധി സിനിമകളുടെ […]

actress santhi balachandrans workout video: വർക്കൗട്ട് ചെയ്തു തുടങ്ങിയതിനു ശേഷം ശരീരത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ച് നടി ശാന്തി ബാലചന്ദ്രൻ. മെലിഞ്ഞതും മൃദുലവുമായ ശരീരത്തിൽനിന്നും കൂടുതൽ ശക്തയായത് വർക്കൗട്ട് ചെയ്തു തുടങ്ങിയതിനു ശേഷമാണെനാണ് നടിയുടെ പ്രതികരണം.സമൂഹ മാധ്യമത്തിൽ പങ്കു വച്ച പോസ്റ്റ്‌ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്. തരം​ഗം എന്ന ഒറ്റ സിനിമയിലൂടെ ടൊവിനോ തോമസിന്റെ നാ​യികയായി എത്തി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശാന്തി ബാലചന്ദ്രൻ.

inside 6 min 4

തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായി. ഇപ്പോൾ താരത്തിന്റെ വർക്കൗട്ട് വിഡിയോ ആണ് ശ്രദ്ധ നേടി കൊണ്ട് ഇരിക്കുന്നത്. ഒരു പുഷ് അപ് പോലും ചെയ്യാൻ കഴിയാതിരുന്നിടത്തുനിന്നും വലിയ മാറ്റം തനിക്കുണ്ടായി എന്നാണ് ശാന്തി പറയുന്നത്. മൂന്ന് വർക്കൗട്ടുകളുടെ വിഡിയോയും അതിനൊപ്പം താരം പങ്കുവച്ചു. താരത്തിന്റെ കുറിപ്പ് ഇങ്ങനെ ;- ‘വലിയ ശക്തിയുള്ള ആളൊന്നുമായിരുന്നില്ല ഞാൻ, അതിനാൽ ഒരു പുഷ് അപ്പ് പോലും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പോപ്പിന്‍ ഫ്രഷിന്റെ പില്‍സ്ബറി ഡഫ്‌ബോയെ പോലെയുള്ള പെണ്‍കുട്ടിയാണ് ഞാന്‍ എന്നാണ് എല്ലാവരും പറയാറുള്ളത്.

whatsapp icon
Kerala Prime News അംഗമാവാൻ

2024 ന്റെ ആദ്യ പകുതിയോടെ എന്റെ മൃദുലമായ ശരീരത്തിന് സ്വപ്‌നം കാണാന്‍ പോലുമാവാത്ത പലതും ചെയ്യാനാകുമെന്ന് ഞാന്‍ മനസിലാക്കി. അതുകൊണ്ട് ഞാൻ ഇതുവരെ കൈവരിച്ച പുരോഗതിയുടെ ഒരു ചെറിയ ഭാഗം പങ്കുവയ്ക്കുന്നു. പിസ്റ്റള്‍ സ്വാട്ട്, ഹാങ്ങിങ് ക്‌നീ റേയ്‌സ്, ആദ്യത്തെ പുഷ് അപ് എന്നിവയുടേതാണ് വിഡിയോ. എന്റെ പരിശീലകർക്ക് നന്ദി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഇത് എന്നെത്തന്നെ അദ്ഭുതപ്പെടുത്തുന്നത് മനോഹരമാണ്.- താരം കുറിച്ചു.

actress santhi balachandrans workout video

2017ൽ തരംഗത്തിലൂടെ അരങ്ങേറ്റം കുറിച്ചതിനു ശേഷം ജല്ലിക്കെട്ട്, ആഹാ, ചതുരം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി. ഗുൽമോഹർ എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും, സ്വീറ്റ് കാരം കോഫി എന്ന വെബ് സീരിസിലൂടെ തമിഴകത്തും താരം തന്റെ അരങ്ങേറ്റം കുറിച്ചു. ശാലിനി ഉഷാ ദേവി സംവിധാനം ചെയ്ത ‘എന്നെന്നും’ ആണ് ശാന്തിയുടെ പുതിയ സിനിമ.

Read also: ഉള്ളൊഴുക്ക് തന്റെ ജീവിതത്തിലെ ഒരു വലിയ ചെയ്ഞ്ച് : പ്രശാന്ത് മുരളി..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *