featured 13 min 4

സീനത്തിന്റെ വര്‍ക്കൗട്ട് വീഡിയോ കണ്ട് ഞെട്ടി ആരാധകർ, സോഷ്യൽ മീഡിയയിൽ കയ്യടി!!

actress seenath workout video goes viral: നടിമാരുടെ വർക്കൗട്ട് വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫിറ്റ്നസ്സ് ഫ്രീക്കായിട്ടുള്ള നടിമാരുടെ അത്തരം വീഡിയോകളും, അവരുടെ ബോഡി ട്രാൻസ്‌ഫർമേഷനും ഒക്കെ പലപ്പോഴും ചർച്ചയാണ്. എന്നാൽ അറുപതിനോടടുത്ത് നിൽക്കുന്ന നടി ചെയ്താലും വൈറലാകും എന്ന് തെളിയിച്ചിരിക്കുകയാണ് സീനത്ത്. ഗൂഗിൾ നൽകിയ വിവരം അനുസരിച്ചാണെങ്കിൽ ഈ ഡിസംബർ ആയാൽ അറുപത് വയസ്സ് തികയും സീനത്തിന്. നല്ല കാലത്ത് അഭിനയിച്ച് മികവുറ്റതാക്കിയ കഥാപാത്രങ്ങൾക്ക് എണ്ണമില്ല. ഇപ്പോൾ നടി അത്ര സജീവമല്ല എങ്കിലും, […]

actress seenath workout video goes viral: നടിമാരുടെ വർക്കൗട്ട് വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫിറ്റ്നസ്സ് ഫ്രീക്കായിട്ടുള്ള നടിമാരുടെ അത്തരം വീഡിയോകളും, അവരുടെ ബോഡി ട്രാൻസ്‌ഫർമേഷനും ഒക്കെ പലപ്പോഴും ചർച്ചയാണ്. എന്നാൽ അറുപതിനോടടുത്ത് നിൽക്കുന്ന നടി ചെയ്താലും വൈറലാകും എന്ന് തെളിയിച്ചിരിക്കുകയാണ് സീനത്ത്. ഗൂഗിൾ നൽകിയ വിവരം അനുസരിച്ചാണെങ്കിൽ ഈ ഡിസംബർ ആയാൽ അറുപത് വയസ്സ് തികയും സീനത്തിന്. നല്ല കാലത്ത് അഭിനയിച്ച് മികവുറ്റതാക്കിയ കഥാപാത്രങ്ങൾക്ക് എണ്ണമില്ല.

inside 20 min 1

ഇപ്പോൾ നടി അത്ര സജീവമല്ല എങ്കിലും, ആരോഗ്യത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചക്കും ആൾ ഒരുക്കമല്ല. അതിന്റെ തെളിവാണ് നടിയുടെ ഈ വർക്കൌട്ട് വീഡിയോ.ബാറ്റിൽ റോപ് എക്‌സൈസ് ചെയ്യുന്ന വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത് സീനത്ത് തന്നെയാണ്. ‘ആരോഗ്യമാണ് സമ്പത്ത് എന്നല്ലേ’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ‘എൻ്റമ്മോ’ എന്ന കമൻ്റുമായി കമന്റ് ബോക്സിൽ ആദ്യം എത്തിയത് നടി അഞ്ജു അരവിന്ദ് ആണ്. പൊളി എന്ന് പറഞ്ഞ് ബീന ആന്റണിയും വന്നിട്ടുണ്ട്. ഈ പ്രായത്തിലും എനർജിയോടെ ബാറ്റിൽ റോപ് എക്സസൈസ് ചെയ്യുന്ന സീനത്തിനെ പ്രശംസിച്ചുകൊണ്ടുള്ള കമൻസ് ആണ് കൂടുതലും വരുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

‘കാണുമ്പോൾ നിസ്സാരമാണെന്ന് തോന്നും, പക്ഷെ നല്ല കഷ്‌ടപ്പാടുള്ള വർക്കൗട്ടാണിത്. ഇത്തയുടെ ഡെഡിക്കേഷൻ ലെവലിന് മുന്നിൽ സല്യൂട്ട്’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. പതിനെട്ടാം വയസ്സിൽ കേരളത്തിലെ പ്രശസ്ത നാടകതിരക്കഥാകൃത്തായ കെടി മുഹമ്മദിന്റെ ഭാര്യയായി വന്ന സീനത്തിന് ചെറുപ്പം മുതലേ കലാ ലോകം അന്യമായിരുന്നില്ല. മതത്തിൻ്റെ എതിർപ്പുകൾ അവഗണിച്ച് നാടകങ്ങളിലൊക്കെ സജീവമായിരുന്നു. തട്ടമില്ലാതെ നടന്നാൽ പൊതിരെ തല്ലുന്ന കുടുംബത്തിൽ നിന്ന് നാടകത്തിലേക്കും, അവിടെ നിന്ന് സിനിമയുടെ വലിയ ലോകത്തേക്കും എത്തണമെങ്കിൽ എത്രമാത്രം പോരാടി നേടിയതാണ് ഈ കരിയർ എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.

actress seenath workout video goes viral

മയൂര വർണങ്ങൾ എന്ന 1978 ലേ സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്ക് നടി എത്തുന്നത്. കൂടാതെ ഇരുന്നൂറോളം സിനിമകളിലും മുപ്പതോളം ടെലിവിഷൻ സീരിയലുകളും ചെയ്‌ത സീനത്ത് ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന രംഗത്തും സജീവമാണ്. പരദേശി എന്ന ചിത്രത്തിൽ ശ്വേത മേനോന് ശബ്ദദം നൽകിയ സീനത്തിന് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. രണ്ടാം നാൾ എന്ന സിനിമയുടെ സംവിധായികയാണ് സീനത്ത്.

Read also: ആ റോൾ അദ്ദേഹത്തിന് മാത്രമേ പറ്റു, അദ്ദേഹത്തിന് ഏത് റോളും ചെയ്യാൻ എളുപ്പമാണ്: ആസിഫ്അലി!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *