Actress Usha About Her Life: 1984-ൽ പുറത്തിറങ്ങിയ “നോക്കെത്താദൂരത്ത് കണ്ണും നട്ട് “എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമാഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഉഷ.90 കളിൽ മലയാളസിനിമകളിൽ നിറസാന്നിധ്യമായി മാറിയ താരം മോഹൻലാൽ നായകനായ ‘കിരീടം’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഏകദേശം 70 ലധികം സിനിമകളിൽ അരങ്ങുതകർത്ത താരം ഇപ്പോൾ അഭിനയരംഗത്ത് സജീവമല്ല.
90 കളിൽ മലയാളസിനിമയിൽ തരംഗമായിരുന്ന നടിയെ കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ ഇന്നും ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.ഇപ്പോഴിതാ ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ജീവിതത്തിൽ ഏതു സാഹചര്യത്തിലും താങ്ങായി നിഴലായി തന്റെ കൂടെ എന്നും കരുത്തായി നിന്ന ബാപ്പയുടെ മരണത്തിനു ശേഷമാണ് താരം തന്റെ സിനിമ ജീവിതത്തോട് വിട പറഞ്ഞത്.
Actress Usha About Her Life
അഭിനയത്തേക്കാൾ നൃത്തതിലായിരുന്നു കൂടുതൽ പ്രിയം. ആദ്യമായി അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് തന്റെ ബാപ്പയും ഉമ്മയും തന്നെയാണ്. നായികയാവുകയും എല്ലാരും തിരിച്ചറിയുന്നതും അത്ര ഇഷ്ടമില്ലെങ്കിലും വീട്ടുകാരുടെ സപ്പോർട്ടാണ് പ്രചോധനമായത്. ഒപ്പം ഷോട്ടുകൾ ചെയ്യുമ്പോഴും ആദ്യ ടേക്കിൽ തന്നെ ശരിയാകുമായിരുന്നു എന്നും താരം പറഞ്ഞു.
ഹസീനയിൽ നിന്ന് ഉഷയായുള്ള മാറ്റവും,സിനിമാഭിനയവും, മതപരമായി ഏറെ വിശ്വാസമുളള തന്റെ കുടുംബത്തിൽ നിന്ന് എതിർപ്പുകൾ നേരിടാൻ കാരണമായിരുന്നു എങ്കിലും പ്രശസ്തി ലഭിച്ചതോടെ അതൊക്കെ മാറിയെന്നും താരം കൂട്ടിചേർത്തു. വാപ്പ മരിക്കുന്നതിന് മുൻപാണ് എന്റെ വിവാഹം നിശ്ചയിച്ചത് എന്റെ സഹോദരന്റെ സുഹൃത്തായിരുന്നു . പക്ഷെ അതിൽ നിന്നും ഞാൻ പിൻമാറുകയായിരുന്നു എന്നും താരം വ്യക്തമാക്കി.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.