After international break we will see stronger Luna: കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. തുടർച്ചയായ നാലാമത്തെ സീസണിലും ടീമിനൊപ്പം തുടരുന്ന അഡ്രിയാൻ ലൂണ (Adrian Luna) ബ്ലാസ്റ്റേഴ്സ് നായകൻ കൂടിയാണ്. എന്നാൽ കഴിഞ്ഞ സീസണിന്റെ പകുതിക്ക് വെച്ച് പരിക്കേറ്റതിനു ശേഷം ഇതുവരെ ആരാധകർ ആഗ്രഹിച്ചത് പോലെയൊരു പ്രകടനം നടത്താൻ യുറുഗ്വായ് താരത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
പരിക്കേറ്റു പുറത്തായതിനു ശേഷം ലൂണ കഴിഞ്ഞ സീസണിൽ അവസാനത്തെ ഏതാനും മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങിയത്. ഈ സീസൺ ആരംഭിച്ചപ്പോൾ ഡെങ്കിപ്പനിയും താരത്തെ ബാധിച്ചു. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഇറങ്ങാൻ കഴിയാതിരുന്ന താരം നോർത്ത്ഈസ്റ്റ് യുണൈറ്റഡ് (Northeast United) , ഒഡിഷ എന്നിവർക്കെതിരെ അവസാനത്തെ ഏതാനും മിനുട്ടുകൾ പകരക്കാരനായാണ് ഇറങ്ങിയത്.
അഡ്രിയാൻ ലൂണയുടെ ഇപ്പോഴത്തെ പ്രകടനത്തിൽ ആരാധകർക്ക് ആശങ്കയുണ്ടെന്നതിൽ സംശയമില്ല. മുൻപ് കളം നിറഞ്ഞു കളിക്കുകയും ടീമിന്റെ ആക്രമണങ്ങളുടെ നെടുന്തൂണായി നിൽക്കുകയും ചെയ്തിരുന്ന താരത്തിന് ആ മികവ് പരിക്കിന് ശേഷം കൃത്യമായി പ്രദർശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ താരത്തിന്റെ കാര്യത്തിൽ ആശങ്കയൊന്നും വേണ്ടെന്നാണ് കഴിഞ്ഞ ദിവസം മൈക്കൽ സ്റ്റാറെ പറഞ്ഞത്.
ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം വരുന്നത്. ആ മത്സരത്തിൽ കൂടുതൽ കരുത്തനായ അഡ്രിയാൻ ലൂണയെ പ്രതീക്ഷിക്കാൻ കഴിയുമെന്നാണ് കഴിഞ്ഞ ദിവസം മൈക്കൽ സ്റ്റാറെ പറഞ്ഞത്. ക്ലബ് മത്സരങ്ങൾക്കുള്ള ഈയൊരു ഇടവേള ഫിറ്റ്നസ് വീണ്ടെടുക്കാനും മികച്ച പ്രകടനം നടത്താനും ലൂണയെ സഹായിക്കുമെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കുന്നത്.
After international break we will see stronger Luna
Mikael Stahre 🗣️ “After international break we will see stronger Luna.” #KBFC pic.twitter.com/1aOe9g3L2B
— KBFC XTRA (@kbfcxtra) October 3, 2024
അഡ്രിയാൻ ലൂണ കൂടി ഫോമിലേക്ക് ഉയർന്നാൽ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന് ശക്തി കൂടുമെന്നതിൽ സംശയമില്ല. നിലവിൽ തന്നെ നോഹ സദോയി, ജീസസ് ജിമിനസ് സഖ്യം ക്ലിക്കാവുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു കൊണ്ടിരിക്കുന്നുണ്ട്. അവർക്കൊപ്പം ലൂണ കൂടി ചേർന്ന് ഫോമിലെത്തിയാൽ ഈ സീസണിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാൻ കഴിയും.
Read Also : ലൈക് ഓപ്ഷന് പുറമെ ടാഗിങ് ഓപ്ഷനും, വാട്സാപ്പിന്റെ പുതിയ ഫീച്ചർ ഇങ്ങനെ
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.