AICTE Saksham Scholarship Scheme : സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സാങ്കേതിക വിദ്യാഭ്യാസം നേടാൻ പ്രയാസപ്പെടുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സഹായകരമാകുന്ന കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് പദ്ധതിയാണ് AICTE സക്ഷം സ്കോളർഷിപ്പ്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം നേടാനും സ്വന്തം കഴിവുകൾ വികസിപ്പിക്കാനും സാമ്പത്തിക പിന്തുണ നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE) നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ അർഹരായ വിദ്യാർഥികൾക്ക് വർഷം ₹50,000 വരെ സ്കോളർഷിപ്പ് ലഭിക്കും. കോളേജ് ഫീസ്, പുസ്തകങ്ങൾ, സ്റ്റേഷനറി, കമ്പ്യൂട്ടർ, പഠനോപകരണങ്ങൾ, സോഫ്റ്റ്‌വെയർ തുടങ്ങിയ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഈ തുക വിനിയോഗിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. <
ആർക്കൊക്കെയാണ് അപേക്ഷിക്കാനാകുക?
AICTE അംഗീകൃത സ്ഥാപനങ്ങളിൽ സാങ്കേതിക ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന അർഹരായ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ അംഗീകൃത ഭിന്നശേഷി കുറഞ്ഞത് 40 ശതമാനമായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നുമായി ₹8 ലക്ഷത്തിൽ കവിയരുത്. ഡിഗ്രി വിഭാഗത്തിൽ ഒന്നാം വർഷത്തിൽ പ്രവേശിച്ചവർക്കും ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിൽ പ്രവേശിച്ചവർക്കും നിശ്ചിത നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. ഡിപ്ലോമ വിദ്യാർഥികൾക്കും പ്രത്യേകം വിഭാഗമുണ്ട്.
എത്ര വർഷത്തേക്ക് സഹായം ലഭിക്കും?
ഒന്നാം വർഷത്തിൽ പ്രവേശിക്കുന്ന ഡിഗ്രി വിദ്യാർഥികൾക്ക് പരമാവധി നാല് വർഷവും ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിൽ പ്രവേശിക്കുന്നവർക്ക് പരമാവധി മൂന്ന് വർഷവും സ്കോളർഷിപ്പ് ലഭിക്കാം. ഡിപ്ലോമ കോഴ്സുകൾക്കും സമാനമായ കാലാവധി നിബന്ധനകളുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ സഹായം ലഭിക്കാൻ ആവശ്യമായ പുതുക്കൽ നടപടികളും വിജയസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും സമർപ്പിക്കണം.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ദേശീയ സ്കോളർഷിപ്പ് പോർട്ടലായ https://scholarships.gov.in/ സന്ദർശിക്കുക. അവിടെ AICTE സക്ഷം സ്കോളർഷിപ്പ് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ വിഭാഗം തിരഞ്ഞെടുക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യത, ആവശ്യമായ രേഖകൾ, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച നിബന്ധനകൾ, അവസാന തീയതി എന്നിവ ഔദ്യോഗിക പോർട്ടലിൽ പരിശോധിക്കണം. AICTE Saksham Scholarship Scheme
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




