air pollution

തലസ്ഥാനത്ത്‌ വായു മലിനീകരണം കൂടുന്നു: ഇന്ത്യയിൽ ഏറ്റവും മോശം വായു ഉള്ളത് ഡൽഹിയിൽ

air pollution getting high in delhi

ഏറ്റവും മോശം വായുവുള്ള ഇന്ത്യൻ സംസ്ഥാനം ഡൽഹിയാണ്. അടുത്തിടെ പുറത്തിറക്കിയ രാജ്യാന്തര എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരമാണ് ഏറ്റവും മോശം വായുവുള്ള ഇന്ത്യൻ സംസ്ഥാനമായി ഡൽഹി മാറിയത്.ഡൽഹിയിലെ വായുനിലവാരം ഇപ്പോൾ ഗുരുതരാവസ്ഥയിലെത്തി നിൽക്കുകയാണ്.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച രാവിലെ 11ന് എക്യുഐ(എയർ ക്വാളിറ്റി ഇൻഡക്സ്) 265 ആയിരുന്നു. എക്യുഐ 200–300ൽ എത്തിയാൽ തന്നെ വായു ഏറ്റവും മോശമാണ് എന്നത് വ്യക്തമാണ്.

വായുമലിനീകരണം രൂക്ഷമായ ഡൽഹിയിലെ ഹോട്ട്സ്പോട്ടുകളിൽ ആനന്ദ് വിഹാറിൽ എക്യുഐ 424 ആണ് രേഖപ്പെടുത്തിയ്ത്. ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് മേഖലകളിലും എക്യുഐ 250 ആയിരുന്നു രേഖപെടുത്തിയിരുന്നത്. ജഹാംഗിർപുരി 352 വസീർപുർ 345 മുണ്ട്ക, രോഹിണി 324 ദ്വാരക 302 വിവേക് വിഹാർ 295 നരേല 288 അശോക് വിഹാർ 284 ബവാന 279 പഞ്ചാബി ബാഗ് 272 രാമകൃഷ്ണപുരം 249 ഓഖ്‌ല –241 എന്ന രീതിയിലാണ് ഇവിടങ്ങളിൽ എക്യുഐ കഴിഞ്ഞ ദിവസം രേഖപെടുത്തിയിരുന്നത്. ഡൽഹിയിൽ ഇതിനോടകം ചെറിയ പ്രതിഷേധങ്ങൾ ഉയർന്നു വരുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പഴയ ബസുകളാണ് ഡൽഹിയിലെ വായുമലിനീകരണം കൂടുന്നതിൽ പ്രധാന കാരണം എന്ന് മുഖ്യമന്ത്രി അതിഷി പറഞ്ഞു.

whatsapp icon
Kerala Prime News അംഗമാവാൻ

ins

അനേകം ഡീസൽ ബസുകളാണ് യുപിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കൗശംബി ബസ് ഡിപ്പോയിലെത്തുന്നത്. ഡൽഹിയോട് ചേർന്നുള്ള ബസ് ഡിപ്പോകളിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ കൂടുതലും സിഎൻജി, ഇലക്ട്രിക് ബസുകളാണ് സർവീസ് നടത്തുന്നത്. അതേസമയം ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ ബസ് ഡിപ്പോകളിൽ കൂടുതലും ഡീസൽ ബസുകളാണ്‌ എത്തുന്നത് എന്നും മന്ത്രി പറഞ്ഞു. കൂടാതെ പൊടികൾ തടയാനുള്ള മാർഗങ്ങൾ നടത്തി വരുന്നുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു. അതിനായി പൊടികൾ തടയുന്നതിനായി റോഡുകൾ ഇടയ്ക്കിടെ നനക്കുന്നുണ്ട് എന്നും പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കിട്ടുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു.

air pollution getting high in delhi

യുപിയിൽ നിന്നെത്തുന്ന ഡീസൽ ബസുകളാണ് ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമാക്കുന്നതെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഛഠ് പൂജ നടക്കുന്ന സമയത്ത് ഹരിയാന, യുപി സംസ്ഥാനങ്ങളിൽനിന്ന് മലിനജലം യമുനയിലേക്ക് ഒഴുക്കിവിടുന്നുണ്ട് എന്നും മുഖ്യമന്ത്രി അതിഷി പറഞ്ഞു.ഇത് യമുനയെ വലിയ തരത്തിൽ മലിനമാക്കുന്നു. ഡൽഹി ജലബോർഡ് യമുനയിലെ മാലിന്യപ്പത നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് മലിന ജലമെത്തുന്നതെന്നും മന്ത്രി പറയുന്നു. ഡൽഹിയിലെ വായുമലിനീകരണത്തിന്റെ മറ്റൊരു പ്രധാന കാരണം അയൽ സംസ്ഥാനങ്ങളിൽ പാടത്തു തീയിടുന്നാണ്.

അതേസമയം ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ പാടത്തു തീയിടുന്ന പ്രവണത പൂർണമായും കുറഞ്ഞെന്നും മുഖ്യമന്ത്രി അതിഷി പറഞ്ഞു. ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട് മറ്റൊരു ആരോപണവുമായി ബി ജെപി രംഗത്ത് വന്നിരിക്കുകയാണ്. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ കാരണം എഎപി സർക്കാരിന്റെ പക്വതയില്ലായ്മയാണെന്നാണ് ബിജെപിയുടെ ആരോപണം. ഡൽഹിയിലെ വായു മലിനീകരണത്തിന് ഉടനെ പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Read also: പ്രളയത്തെ അതിജീവിക്കും റോബോട്ട് മാതൃകയുമായി WRO യ്ക്കെത്തി കൊച്ചു മിടുക്കികൾ

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *