Aiswarya Rajesh About Moden Dressing: ജോമോന്റെ സുവിശേഷങ്ങളിലൂടെ ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തമിഴകത്തിന്റെ സുന്ദരി പെൺകൊടിയാണ് ഐശ്വര്യ രാജേഷ്. 2018ൽ തമിഴിലെ ഭാഗ്യ നായിക കൂടിയായിരുന്നു ഐശ്വര്യ. മണിരത്നത്തിന്റെ ചെക്കചിവന്തവാന, ധനുഷിന്റെ വടാചെന്നൈ എന്നിവ ഐശ്വര്യയിലൂടെ സൂപ്പർഹിറ്റായി മാറി.
ഐശ്വര്യ പ്രധാനവേഷത്തിൽ അഭിനയിച്ച ‘കനാ’യും മികച്ച വിജയം നേടി. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു. അതേടെ മലയാളക്കരയിലും തന്റേതായ സ്ഥാനം ഐശ്വര്യ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് തോന്നുന്നില്ലെന്നുള്ള നടിയുടെ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ് .
Aiswarya Rajesh About Moden Dressing
നമുക്ക് ചേരുന്ന റോൾ അതിൽ ഗ്ലാമർ ഉണ്ടെങ്കിലും ഞാൻ ചെയ്യും.എന്നാൽ എനിക്ക് യോജിച്ചതല്ലെങ്കിൽ ചെയ്യില്ല. ഗ്ലാമർ വേഷങ്ങൾ ചെയ്താലേ സിനിമയിൽ പിടിച്ചു നിൽക്കാൻ പറ്റൂ എന്ന ചിന്തയൊന്നും എനിക്കില്ല. കഥയുടെ പ്രാധാന്യം അറിഞ്ഞാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുക. കഥാപാത്രം മികച്ചതാണെങ്കിൽ ഗ്ലാമർ ഉണ്ടെങ്കിലും ഞാൻ തീർച്ചയായും ചെയ്യും.അങ്ങനെ ചെയ്യുന്നത് എന്റെ കരിയറിനെ ബാധിക്കുമെന്ന് കരുതുന്നില്ല.
എനിക്ക് നല്ലതെന്ന് തോന്നുന്ന ചേരുന്ന വേഷങ്ങൾ ഞാൻ ചെയ്യും. എന്ത് ചേരുമെന്ന എനിക്ക് നന്നായി അറിയാം. സ്ലീവ് ലെസിൽ അല്ലെങ്കിൽ ഷോർട്സ് ധരിച്ച കഥാപാത്രം ചെയ്യാൻ എനിക്ക് താല്പര്യമില്ല. കാരണം, അത് എനിക്ക് ചേരില്ല എന്നുള്ളത് കൊണ്ടാണ്. ആ ബോധ്യം എനിക്കുണ്ട്. പിന്നെ ഞാൻ എന്തിന് അത്തരം വസ്ത്രങ്ങൾ ധരിക്കണം. എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. ഇങ്ങനെയാണ് ഐശ്വര്യയുടെ പ്രതികരണം.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.