തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ് രവിചന്ദർ. ചുരുങ്ങിയ കാലയളവിൽ സംഗീതത്തിലെ തൻ്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അനിരുദ്ധിന്റെ താരമൂല്യവും ഇപ്പോൾ ഉയരുകയാണ് . ധനുഷ് സംവിധാനം ചെയ്ത 3 എന്ന സിനിമയിലൂടെയാണ് അനിരുദ്ധ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതം നൽകിയ ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനം യൂടൂബിൽ വൈറലായി .നിലവിൽ 10 കോടിയിലേറെ വ്യൂസ് ആണ് ഈ ഗാനത്തിനു യൂടൂബിൽ ലഭിച്ചിട്ടുള്ളത്.
ലിയോ, ദേവര, വേട്ടയ്യൻ , ജവാൻ എന്നീ ചിത്രങ്ങളിലൂടെ സമീപകാലത്ത് അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. ഇതിന് പിന്നാലെ ഇനി മുതൽ പ്രവർത്തിക്കുന്ന സിനിമകളുടെ സ്കെയിൽ അനുസരിച്ച് പ്രതിഫലം കൂട്ടാൻ റോക്ക്സ്റ്റാർ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ജവാൻ, ലിയോ, ദേവര, വേട്ടയ്യൻ എന്നീ ചിത്രങ്ങളിലൂടെ സമീപകാലത്ത് അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടുകയാണ്.
ഇതിന് പിന്നാലെ ഇനി മുതൽ താൻ പ്രവർത്തിക്കുന്ന സിനിമകളുടെ സ്കെയിൽ അനുസരിച്ച് പ്രതിഫലം കൂട്ടാൻ റോക്ക്സ്റ്റാർ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
ചിത്രത്തിന്റെ ബജറ്റ് അനുസരിച്ച് 10 മുതൽ 12 കോടി രൂപ വരെ ഈടാക്കാൻ അനിരുദ്ധ് തീരുമാനിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അനിരുദ്ധിൻ്റെ ഈ നീക്കത്തിന് പിന്നാലെ എ ആർ റഹ്മാൻ, എംഎം കീരവാണി ഉൾപ്പടെയുള്ള പ്രമുഖ സംഗീത സംവിധായകരും തങ്ങളുടെ പ്രതിഫലം വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
anirudh hikes his remuneration
രാം ചരണുമായുള്ള അടുത്ത ചിത്രത്തിന് എആർ റഹ്മാൻ 10 കോടി രൂപ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോർട്ടുകൾ .നിലവിൽ വേട്ടയ്യൻ എന്ന സിനിമയാണ് അനിരുദ്ധിൻതായി റിലീസ് ചെയ്തിരിക്കുന്നത്. മനസിലായോ, ഹണ്ടർ തുടങ്ങിയ ഗാനങ്ങൾ ഇതിനോടകം തന്നേ വൈറലാണ്.. കൂടാതെ ‘ വിടാ മുയാർച്ചി ‘, ‘മാജിക്’, ‘ഇന്ത്യൻ 3’, ‘വിഡി 12’, ‘കൂലി’, ‘ലവ് ഇൻഷുറൻസ് കമ്പനി’, ‘എസ്കെ 23’ എന്നിങ്ങനെ നിരവധി സിനിമകൾ താരത്തിന്റ്ർത്തായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.
Read also: ഒലിവ് കായ വായിലിടുന്ന കുഞ്ഞിനെ തടഞ്ഞു നയൻതാര, അമ്മയുടെ കരുതൽ കണ്ടു കയ്യടിച്ചു ആരാധകർ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.