Army Joined In Rescue operation For Arjun From Ankola Landslide

അർജുനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സൈന്യം എത്തി; കാത്തിരിപ്പോടെ ബന്ധുക്കൾ..!

Army Joined In Rescue operation For Arjun From Ankola Landslide: അങ്കോളയിൽ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ് . രക്ഷാപ്രവർത്തനത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതോടെ സൈന്യം എത്തിയിരിക്കുകയാണ് . ബെലഗാവിയിൽ നിന്നുളള നാൽപതു അംഗങ്ങൾ അടങ്ങുന്ന സംഘമാണ് ഷിരൂരിൽ എത്തിയിരിക്കുന്നത് . മൂന്ന് ട്രാക്കുകളിലാണ് സൈന്യം എത്തിയിരിക്കുന്നത് . സൈന്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരുകയാണ് . നിലവിൽ പ്രദേശത്തു മഴ തുടരുകയാണ് . തിരച്ചിലിനു സഹായമായി ഇസ്രൊയും കൂടെയുണ്ട് […]

Army Joined In Rescue operation For Arjun From Ankola Landslide: അങ്കോളയിൽ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ് . രക്ഷാപ്രവർത്തനത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതോടെ സൈന്യം എത്തിയിരിക്കുകയാണ് . ബെലഗാവിയിൽ നിന്നുളള നാൽപതു അംഗങ്ങൾ അടങ്ങുന്ന സംഘമാണ് ഷിരൂരിൽ എത്തിയിരിക്കുന്നത് . മൂന്ന് ട്രാക്കുകളിലാണ് സൈന്യം എത്തിയിരിക്കുന്നത് . സൈന്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരുകയാണ് .

നിലവിൽ പ്രദേശത്തു മഴ തുടരുകയാണ് . തിരച്ചിലിനു സഹായമായി ഇസ്രൊയും കൂടെയുണ്ട് . അപകട സമയത്തെ ഉപഗ്രഹ ചിത്രങ്ങൾ നേടാനായിട്ടാണ് ഇസ്രൊയെ സമീപിച്ചത് . മണ്ണിടിഞ്ഞ സ്ഥലത്ത് ആറ് മീറ്റർ‌ താഴെ ലോഹഭാ​ഗത്തിന്റെ സാന്നിധ്യം നേരത്തെ തന്നെ റഡാറിൽ പിതഞ്ഞിരുന്നു . ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത് . അർജുന് വേണ്ടിയുള്ള രക്ഷ പ്രവർത്തനത്തിനായി ഇപ്പോൾ രഞ്ജിത്ത് ഇസ്രൊയിലും സ്ഥലത്തുണ്ട് . ഒരുപാട് ദുരന്ത മുഖങ്ങളെ അഭിമുഗീകരിച്ചിട്ടുള്ള വ്യക്തിയാണ് രഞ്ജിത്ത് . ആരും വിളിക്കാതെ സ്വമേധയായാണ് രഞ്ജിത്ത് അങ്കോളയിലേക്ക് അർജുന്റെ അരികിലേക്ക് എത്തിയിരിക്കുന്നത് .

whatsapp icon
Kerala Prime News അംഗമാവാൻ

Army Joined In Rescue operation For Arjun From Ankola Landslide

അപകടത്തിൽ പെട്ട് ഏഴാം നാളായിട്ടും കൃത്യ നിഷ്ടയോടെ ആയിരുന്നില്ല കർണാടക സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ പ്രവർത്തനം . ഇതിനെ തുടർന്നാണ് അർജുന്റെ സഹോദരി പ്രധാന മന്ത്രിക്ക് നേരിട്ട് മെയിൽ അയച്ചത് . കൂടാതെ തൃശൂർ എം പി സുരേഷ്‌ഗോപിയും നേരിട്ട് പ്രധാന മന്ത്രിയെ വിളിക്കുകയുണ്ടായി . അതെ തുടർന്നാണ് ഇപ്പോൾ വേഗത്തിലുള്ള നടപടി ഉണ്ടായിരിക്കുന്നത് . അപകടപ്പെട്ടിട്ട് ഇന്നേക് ഏഴാംനാളായിട്ടും പ്രതീക്ഷ കൈവിടാതെയാണ് കുടുംബവും സമൂഹവും . സൈന്യത്തിൽ മുഴുവൻ പ്രദീക്ഷ വെച്ചിരിക്കുകയാണ് കുടുംബം.സൈന്യത്തിന് കൂട്ടായി ഇപ്പോൾ SDRF NDRF സംഘങ്ങളുമുണ്ട്.മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.

വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെന്ന് സംശയം ഉണ്ടെങ്കിൽ കരയിലേതു പോലെ അവിടെയും തെരയണമെന്ന് അർജുന്റെ കുടുംബം ​ആവശ്യപ്പെട്ടു. ഇനിയെങ്കിലും തെരച്ചിലിന് വേഗം കൂട്ടണമെന്നും വീഴ്ച കുറക്കണമെന്നുമാണ് ഇവരുടെ അപേക്ഷ. അർജുനെ കണ്ടെത്താതെ ഷിരൂരിൽ ഉള്ള ബന്ധുക്കൾ മടങ്ങി വരില്ല. കാത്തിരിക്കാനെ തങ്ങൾക്ക് ഇപ്പോൾ കഴിയൂവെന്നും കുടുംബം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഉച്ചയോടെ അർജുനെ കണ്ടെത്താൻ സാധിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം .തിരച്ചിൽ വളരെ വേഗത്തിൽ തന്നെയാണ് നടന്നുവരുന്നത് .

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *