fea 31 min 1

വൻ വിലക്കുറവിൽ നിങ്ങൾക്ക് ഇഷ്ടപെട്ട കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പറ്റിയ സമയം ഇതാ

time to buy car

ഭൂരിഭാഗം പേർക്കും ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നാണ് കാർ വാങ്ങുകയെന്നത്. കാർ ഏതു വാങ്ങണമെന്നതു മാത്രമല്ല എപ്പോൾ വാങ്ങണമെന്നതും പ്രധാനമാണ്. പരമാവധി ലാഭത്തിൽ കാറു വാങ്ങാൻ പറ്റിയ സമയങ്ങൾ ഇതൊക്കെയാണ്.

മാർച്ച്

whatsapp icon
Kerala Prime News അംഗമാവാൻ

മാർച്ച് 31നാണ് ഇന്ത്യയിലെ സാമ്പത്തിക വർഷം അവസാനിക്കുന്നത്. കാർഡീലർഷിപ്പുകൾ മാർച്ച് അവസാനത്തോടെ മികച്ച ഇളവുകളുമായി എത്താറുണ്ട്. സെയിൽസ് ടാർഗറ്റുകളിൽ എത്തുക എന്ന സമ്മർദം ശക്തമാവുമ്പോഴാണ് കൂടുതൽ ഇളവുകൾ നൽകുന്നത്. പരമാവധി ഇളവിൽ പുതിയ വാഹനം സ്വന്തമാക്കാൻ ഈ സമയങ്ങളിൽ കഴിയും.

ഒക്ടോബർ

ദീപാവലിയോട് അടുപ്പിച്ചാണ് ഇന്ത്യൻ കാർ വിപണിയിലെ ഉത്സവ സീസൺ. കാർ നിർമാണ കമ്പനികളും ഡീലർമാരുമെല്ലാം പ്രത്യേക ഉത്സവ ഇളവുകളുമായി ഈ സമയത്ത് എത്താറുണ്ട്. പൊതുവിൽ വിൽപന കുറഞ്ഞ മോഡലുകൾക്കും പഴയ മോഡലുകൾക്കുമായിരിക്കും പല കമ്പനികളും കൂടുതൽ ഇളവുകൾ നൽകുക. ഇതുകൂടി മനസിൽ കണ്ട് വേണം അന്തിമ തീരുമാനമെടുക്കാൻ. പുതിയ മോഡലുകൾ വിപണിയിലിറങ്ങുന്ന സമയവും കാർ വാങ്ങാൻ അനുയോജ്യമായ സമയമാണ്. പുതിയ മോഡലിന്റെ വരവോടെ പഴയ മോഡലിന് ഇളവുകൾ വരും. കൂടുതൽ ഫീച്ചറുകളും ആക്സെസറികളും സഹിതം പുത്തൻ കാർ സ്വന്തമാക്കാനുള്ള അവസരവും ഈ സമയത്ത് ലഭിക്കാറുണ്ട്.

best time to buy cars

മൺസൂൺ

മൺസൂൺ സീസണിൽ പൊതുവിൽ കാർ വിൽപന കുറയുന്നു. അതിനാൽ കൂടുതൽ വിൽപന ഇടിയാതിരിക്കാൻ ഇളവുകളുമായി കമ്പനികളും ഡീലർമാരും എത്താറുണ്ട്. അധിക ഇളവുകൾക്കുള്ള സാധ്യത മൺസൂൺ കാലത്ത് കൂടുതലാണ്.

വർഷാവസാനം

സാമ്പത്തിക വർഷത്തിന്റെ അവസാനം പോലെ തന്നെ കാർ വിൽക്കാൻ ഡീലർമാരും കമ്പനികളും ശ്രമിക്കുന്ന മറ്റൊരു സമയമാണ് വർഷാവസാനം. പുതു വർഷം വരുന്നതോടെ പഴയതാവുന്ന മോഡലുകൾ വേഗത്തിൽ വിൽക്കാനുള്ള ശ്രമം നടത്തും. മികച്ച ഇളവുകളോടു കൂടി കാറുകൾ വാങ്ങുവാൻ ഈ സമയത്ത് അവസരമുണ്ടാവും.

വർഷത്തിൽ മാർച്ച്, ജൂൺ, ഒക്ടോബർ, ഡിസംബർ… ഇങ്ങനെ മാസങ്ങളിൽ കൂടുതൽ ഇളവു ലഭിക്കാനുള്ള അവസരങ്ങളുണ്ട്. സാമ്പത്തിക ഇളവുകൾ മാത്രമല്ല കൂടുതൽ ഫീച്ചറുകളും നീട്ടിയ വാറണ്ടി സമയവുമെല്ലാം ഇത്തരം അവസരങ്ങളിൽ ലഭിക്കും. തുടക്കത്തിൽ കാർ വാങ്ങാതെ സമയമെടുത്ത് തീരുമാനത്തിലെത്തി കാർ തിരഞ്ഞെടുക്കുക.

Read also: തൊട്ടാൽ പോലും സ്വർണ വില : സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിലേക്ക്

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *