Bhama viral Instagram story: വിവാഹം എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.സ്നേഹിച്ചും ലാളിച്ചും വളർത്തിവലുതാക്കിയ മകളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കേണ്ടത് എല്ലാ രക്ഷിതാക്കളുടെയും കടമയായാണ് സമൂഹം പരാമർഷിക്കുന്നത്. എന്നാൽ വിവാഹം എന്നത് ഈ കാലഘട്ടത്തിൽ ആയുധത്തേക്കാൾ ഭയക്കേണ്ട ഒന്നായി മാറുന്നു.
സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പൊലിഞ്ഞു പോവുന്നത് ഒട്ടനവധി ജീവനുകളാണ്,സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ, ഉത്ര, എന്നിവർക്ക് സ്വന്തം ജീവൻ തന്നെ നഷ്ടമായി.ഇപ്പോളിത സ്ത്രീധനത്തിനെയും വിവാഹത്തിനെയും വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നടി ഭാമ തന്റെ സോഷ്യൽമീഡിയ അകൗണ്ടിലൂടെ പങ്കുവെച്ചു.സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് ഭാമ തന്റെ വാചകങ്ങളിലൂടെ വിവരിക്കുന്നത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം “വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം”ഭാമ കുറിച്ചു.നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ.
സ്റ്റോറി കണ്ടതോടെ നിരവധിപേരാണ് ഭാമക്ക് എതിരെ വിമർശനവുമായി എത്തിയത്. ഇപ്പോൾ മറ്റൊരു സ്റ്റോറി കൂടി പോസ്റ്റ് ചെയ്തിരിക്കുകയാണ് ഭാമ. സ്ത്രീധനം കൊടുത്തു നമ്മൾ വിവാഹം കഴിക്കേണ്ട ആവശ്യം ഇല്ലെന്നാണ് താൻ ഉദ്ദേശിച്ചത് എന്ന് ഭാമ സ്റ്റോറിൽ പറഞ്ഞു.
Bhama viral Instagram story
മലയാളത്തിന് പുറമേ അന്യ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചു. വിവാഹത്തിനു ശേഷം സിനിമലോകത്തുനിന്നും താരം വിട്ടുന്നിന്നിരുന്നു.2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം. അരുൺ ആയിരുന്നു വരൻ. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറെക്കാലമായി അഭ്യൂഹങ്ങൾ പറഞ്ഞിരുന്നു.കുറച്ചുനാൾക്കുമുൻപ് മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിൾ മദറാണെന്ന് ഭാമ പറഞ്ഞിരുന്നു. ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നും താരം വ്യക്തമാക്കി.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.