മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 61-ാം പിറന്നാൾ മധുരം!!

birthday wishes to ks chitra: ഭാഷയുടെ അതിരുവരമ്പുകൾക്ക് അപ്പുറമാണ് കെ എസ് ചിത്ര എന്ന ഗായികയുടെ സ്വര മാധുര്യം. മലയാളത്തിൻറെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാൾ. ആലാപനത്തിനൊപ്പം ഏഷ്യാനെറ്റിലെ സ്റ്റാർ സിം​ഗർ സീസൺ 9 അടക്കമുള്ള ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികളുടെ സ്വീകരണമുറികളിലെ സജീവ സാന്നിധ്യമാണ് ഇപ്പോഴും ചിത്ര. മധുരമായ സ്വര സാന്നിത്യം കൊണ്ട് കോടി കണക്കിന് ആരാധകരുടെ ഇടയിൽ കെ എസ് ചിത്രക്കുള്ള സാന്നിത്യം എണ്ണിയാലും ഒതുങ്ങില്ല .അഞ്ചാം വയസ്സിൽ ആകാശവാണിക്ക് […]

birthday wishes to ks chitra: ഭാഷയുടെ അതിരുവരമ്പുകൾക്ക് അപ്പുറമാണ് കെ എസ് ചിത്ര എന്ന ഗായികയുടെ സ്വര മാധുര്യം. മലയാളത്തിൻറെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാൾ. ആലാപനത്തിനൊപ്പം ഏഷ്യാനെറ്റിലെ സ്റ്റാർ സിം​ഗർ സീസൺ 9 അടക്കമുള്ള ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികളുടെ സ്വീകരണമുറികളിലെ സജീവ സാന്നിധ്യമാണ് ഇപ്പോഴും ചിത്ര. മധുരമായ സ്വര സാന്നിത്യം കൊണ്ട് കോടി കണക്കിന് ആരാധകരുടെ ഇടയിൽ കെ എസ് ചിത്രക്കുള്ള സാന്നിത്യം എണ്ണിയാലും ഒതുങ്ങില്ല .അഞ്ചാം വയസ്സിൽ ആകാശവാണിക്ക് വേണ്ടി റെക്കോർഡിം​ഗ് മൈക്കിന് മുന്നിലെത്തിയത് മുതൽ ആരംഭിക്കുന്നു ചിത്രയുടെ സം​ഗീത ജീവിതം.

inside 2 min 6

1979ൽ അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തിൽ കോറസ് പാടിയാണ് സിനിമാ രംഗത്തേക്കുള്ള തുടക്കം കുറിച്ചത് . പതിനാലാം വയസ്സിൽ അട്ടഹാസം എന്ന ചിത്രത്തിലൂടെ പാടിത്തുടങ്ങിയപ്പോൾ അതൊരു മഹാഗായികയുടെ പിറവി കൂടിയാണെന്ന് അന്ന് അധികമാരും തിരിച്ചറിഞ്ഞില്ല.ഇന്ത്യൻ ഭാഷകളിൽ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബം​ഗാളി, ഒഡിയ, തുളു, മറാഠി, പഞ്ചാബി, രാജസ്ഥാനി തുടങ്ങിയ ഭാഷകളിലൊക്കെ ചിത്ര പാടിയിട്ടുണ്ട്. ഇം​ഗ്ലീഷ്, ഫ്രഞ്ച്, അറബിക്, മലയ്, ലാറ്റിൻ, സിൻഹളീസ് തുടങ്ങിയ വിദേശ ഭാഷകളിലും തന്റെ സ്വര മാധുര്യത്തിന്റെ വ്യക്തി മുദ്ര പതിപ്പിച്ചു .

whatsapp icon
Kerala Prime News അംഗമാവാൻ

2005 ൽ പത്മശ്രീയും 2021 ൽ പത്മഭൂഷനും ലഭിച്ച ചിത്രയ്ക്ക് മികച്ച ​പിന്നണി ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ആറ് തവണയാണ് ലഭിച്ചത്. അന്തർദേശീയ പുരസ്കാരങ്ങളടക്കം കലാജീവിതത്തിൽ ആകെ അഞ്ഞൂറിലധികം പുരസ്കാരങ്ങൾ ചത്രയെ തേടിയെത്തിയത്. എത്ര തലമുറകൾ വന്നാലും പകരം വെക്കാനാവാത്ത ഈ ഇതിഹാസത്തിന് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ നേരുകയാണ് ആരാധകർ.മലയാളത്തിന്റെ വാനമ്പാടി തമിഴകത്ത് ചിന്നക്കുയിലാണ്. തെലുങ്കർക്ക് സംഗീതസരസ്വതിയും ഉത്തരേന്ത്യക്കാർക്ക് പിയ ബസന്തിയും കർണാടകത്തിൽ കന്നഡകോകിലെയുമാണ്.സംഗീതജ്ഞനായ അച്ഛൻ കരമന കൃഷ്ണൻനായരുടേയും സംഗീതാധ്യാപികയായ ശാന്തകുമാരിയുടേയും മകളായി 1963 ജൂലൈ 27ന് ജനനം.

inside 1 min 5
birthday wishes to ks chitra

അച്ഛനായിരുന്നു ആദ്യഗുരു. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്കിൽ ജെറി അമൽദേവ് സംഗീതം പകർന്ന ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റായതോടെ ചിത്രയ്ക്ക് അവസരങ്ങളുടെ പെരുമഴയായി. ഇളയരാജയിലൂടെ തമിഴിലുമെത്തി.സംഗീത ജീവിതത്തിൽ മാത്രമല്ല സമൂഹസേവന രംഗത്തും ചിത്ര എടുത്തു പറയേണ്ട ഒരു പ്രതിഭ തന്നെയാണ് .നാല് പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന മഹത്തായ കരിയർ അതിൽ ഒരു മാറ്റവും വരുത്താതെ ഇന്നും തുടരുന്നു .ലാളിത്യത്തോടെ മനസ് നിറഞ്ഞ ചിരിയോടെ.

Read also: തെന്നിന്ത്യൻ താരത്തിന് പ്രിയം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി : നടി സദ പകർത്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം !!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *