കേരള ബ്ലാസ്റ്റേഴ്സിന് (kerala blasters) വേണ്ടി കളിച്ചിട്ടുള്ള പ്രതിരോധനിര താരമാണ് ദിദിയർ ബോറിസ് കാഡിയോ. 2016ലായിരുന്നു ഇദ്ദേഹം കളിച്ചിരുന്നത്. 12 മത്സരങ്ങൾ കളിച്ച ഈ താരം ഒരു ഗോൾ നേടിയിട്ടുണ്ട്. സെന്റർ ബാക്ക് പൊസിഷനിലും ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിലുമാണ് പ്രധാനമായും ഈ താരം കളിക്കാറുള്ളത്. ഐവറി കോസ്റ്റ് താരമായ കാഡിയോ (Boris Kadio) കസാക്കിസ്ഥാൻ പ്രീമിയർ ലീഗിലാണ് ഏറ്റവും ഒടുവിൽ കളിച്ചിട്ടുള്ളത്.
ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ആരാധകരിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് കേരള ബ്ലാസ്റ്റേഴ്സ് (kerala blasters) ആരാധകർ. സ്റ്റേഡിയത്തിൽ ആണെങ്കിലും സോഷ്യൽ മീഡിയയിൽ ആണെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്ത് അത് വേറെ തന്നെയാണ്. ഫിയാഗോ ഫാൻസ് കപ്പിൽ ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് (kerala blasters) കഴിഞ്ഞിരുന്നു. ഇതോടുകൂടി ബ്ലാസ്റ്റേഴ്സിന്റെ ശക്തി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരാധകരുടെ കാര്യത്തിൽ എന്നും ബ്ലാസ്റ്റേഴ്സ് വളരെയധികം മുൻപന്തിയിലാണ്.
ഇതുതന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ (kerala blasters) മുൻ താരമായ ബോറിസ് കാഡിയോയും പറഞ്ഞിട്ടുള്ളത്. ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ തൊട്ടരികിൽ എത്താൻ പോലും മറ്റാർക്കും കഴിയുന്നില്ല എന്നാണ് കാഡിയോ പറഞ്ഞിട്ടുള്ളത്. ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ എത്രത്തോളം അത്ഭുതപ്പെടുത്തി എന്നുള്ളത് താൻ ഒരിക്കലും മറക്കില്ല എന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
Didier Boris Kadio 🗣️ “For me there are no other fans other than Kerala Blasters fans. No fans in India come close to the Kerala Blasters fans. The fans are unbelievable, I loved playing for them and I will always remember how amazing they were.” @cfinenglish #KBFC pic.twitter.com/ciDIOZmX9N
— KBFC XTRA (@kbfcxtra) August 29, 2024
‘കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുകളിലുള്ള മറ്റൊരു ആരാധകരും എന്നെ സംബന്ധിച്ചിടത്തോളം ഇല്ല. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അരികത്ത് പോലും എത്താൻ ഇന്ത്യയിലെ മറ്റു ആരാധകർക്ക് സാധിക്കുന്നില്ല. തികച്ചും അവിശ്വസനീയമായ ഫാൻസ് ആണ് അവർക്കുള്ളത്. അവരുടെ മുൻപിൽ വച്ച് കളിക്കുന്നത് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അവർ എത്രത്തോളം അത്ഭുതപ്പെടുത്തി എന്നത് ഞാൻ ഒരുകാലത്തും മറക്കുകയില്ല ‘ ഇതാണ് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിട്ടുള്ളത്.
Boris Kadio speaks about blasters fans
ഈ സീസണിലും പതിവുപോലെ ബ്ലാസ്റ്റേഴ്സ് ആരാധകർ എല്ലാം മറന്ന് തങ്ങളുടെ ടീമിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ സൈനിങ്ങുകൾ ഒന്നും നടത്താത്തത് ആരാധകരെ ദേഷ്യം പിടിപ്പിച്ചിരുന്നു.അന്ന് വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.എന്നിരുന്നാലും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമല്ല എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. പക്ഷേ കൂടുതൽ മികച്ച പ്രകടനവും വിജയങ്ങളുമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഡിമാൻഡ് ചെയ്യുന്നത്.
Read also: മൈക്കൽ സ്റ്റാറെ വന്നതിനു ശേഷമുണ്ടായ പ്രധാന മാറ്റമിതാണ്, തുറന്നു പറഞ്ഞ് വിബിൻ മോഹനൻ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.