BSNL 5G Coming Soon: ലോകമെമ്പാടുമുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി 5ജി സേവനങ്ങൾ എത്തുന്നു. ബിഎസ്എൻഎൽ 5ജി സേവനങ്ങൾ രാജ്യത്ത് ഉടൻ വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഓപ്പറേറ്റർ അതിൻ്റെ 5G സേവന ട്രയൽ ഉടൻ ആരംഭിക്കും.
ഈ വർഷത്തെ ബജറ്റിൽ ഏകദേശം 82,000 കോടിയോളം ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ഉൾപെടുത്തിയിട്ടുണ്ട്.കൂടാതെ രാജ്യത്ത് കൂടുതല്‍ നഗരങ്ങളിലേക്ക് ബിഎസ്എന്‍എല്ലിന്റെ 4ജി കണക്ടിവിറ്റിയും എത്തിക്കൊണ്ടിരിക്കുന്നതും ബി എസ് എൻ എലിന്റെ കുതിച്ചു ചാട്ടത്തിനുദാഹരണമാണ്.
അടുത്തിടെ, 5ജി നെറ്റ് വര്‍ക്കില്‍ വീഡിയോ കോള്‍ ചെയ്തുകൊണ്ട് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബിഎസ്എന്‍എലിന്റെ 5ജി നെറ്റ് വര്‍ക്ക് വിജയകരമായി പരീക്ഷിച്ചിരുന്നു. വീഡിയോകോൾ വിജയകരമായി പൂർത്തിയാക്കിയ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു, ഒപ്പം 5ജി ലേബലോടു കൂടിയ ബിഎസ്എന്‍എല്‍ സിംകാര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതിന്റെ ഒരു വീഡിയോയും ഇപ്പോൾ എക്‌സില്‍ പ്രചരിക്കുന്നുണ്ട്.
തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ബിഎസ്എന്‍എലിന്റെ 5 ജി വിന്ന്യാസം ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.നിലവിൽ,ഡല്‍ഹിയിലെ കോണാട്ട് പ്ലേസ്, ജെഎന്‍യു കാമ്പസ്, ഐഐടി, സഞ്ചാര്‍ ഭവന്‍, ഹൈദരാബാദ് ഐഐടി, ഗുരുഗ്രാമിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍, ബെംഗളുരുവിലെ സര്‍ക്കാര്‍ ഓഫീസ്, ഡല്‍ഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്റര്‍ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ ബിഎസ് എൻഎൽ സേവനങ്ങൾ പരീക്ഷനടിസ്ഥാനത്തിൽ ആരാഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.