അർഹരായ കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ LPG കണക്ഷൻ! പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് അറിയാം..!! | Pradhan Mantri Ujjwala Yojana
Pradhan Mantri Ujjwala Yojana : പാചകത്തിനായി വിറകും മറ്റ് പരമ്പരാഗത ഇന്ധനങ്ങളും ഉപയോഗിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് ശുദ്ധമായ പാചക ഇന്ധനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY). അർഹരായ കുടുംബങ്ങളിലെ പ്രായപൂർത്തിയായ സ്ത്രീകൾക്ക് നിബന്ധനകൾക്ക് വിധേയമായി LPG കണക്ഷൻ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആർക്കൊക്കെയാണ് അപേക്ഷിക്കാനാകുക? 18 വയസ്സ് പൂർത്തിയായ സ്ത്രീകൾക്കാണ് പദ്ധതിയിൽ അപേക്ഷിക്കാനാകുക. അപേക്ഷകയുടെ കുടുംബത്തിൽ നിലവിൽ മറ്റൊരു LPG കണക്ഷൻ ഉണ്ടായിരിക്കരുത്. സർക്കാർ





