ബ്ലാസ്റ്റേഴ്സിന്റെത് മിന്നും താരങ്ങൾ: തോൽവിയെക്കുറിച്ച് ചെന്നൈ പരിശീലകൻ പറയുന്നു

kerala blasters vs chennaiyin

ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. ചെന്നൈയിൻ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് (chennai vs kerala blasters) പരാജയപ്പെടുത്തിയിട്ടുള്ളത്. അർഹിച്ച വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. മികച്ച പ്രകടനമാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ടീം എന്ന നിലയിൽ ഒരുമിച്ച് നിൽക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ വിജയം.

രണ്ടാം പകുതിയിൽ ലഭിച്ച അവസരങ്ങളെല്ലാം തന്നെ ബ്ലാസ്റ്റേഴ്സ് ഗോളാക്കി മാറ്റുകയായിരുന്നു. എടുത്തു പറയേണ്ടത് സൂപ്പർതാരം നോവ സദോയിയുടെ പ്രകടനം തന്നെയാണ്. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ഉടനീളം അദ്ദേഹം അധ്വാനിച്ച് കളിക്കുകയും ചെയ്തു.ഈ വിജയം ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് ഏറെ ആത്മവിശ്വാസം പകരുന്ന ഒരു കാര്യമാണ്.

എന്നാൽ ചെന്നൈ പരിശീലകനായ ഓവൻ കോയൽ ഈ തോൽവിയെ വിലയിരുത്തിയിട്ടുണ്ട്.തങ്ങൾ പിഴവുകൾ വരുത്തിവെച്ചു എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ (chennai vs kerala blasters) സൂപ്പർ താരങ്ങളായ ജീസസ്, ലൂണ, നോവ, പെപ്ര എന്നിവരെയൊക്കെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് (Kerala blasters) ഉള്ളത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.കോയൽ പറഞ്ഞത് നോക്കാം.

‘ രണ്ടാം പകുതിയിൽ വഴങ്ങിയ ഗോളുകൾ ശരിക്കും ഞങ്ങൾക്ക് ഒഴിവാക്കാൻ സാധിക്കുമായിരുന്നു. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിനെ (Kerala blasters) പോലെയുള്ള ഒരു ടീമിനെതിരെ അത് ബുദ്ധിമുട്ടാണ്. കാരണം കുറെ സൂപ്പർ താരങ്ങൾ അവർക്കുണ്ട്. ജീസസും നോവയും ലൂണയും പെപ്രയുമൊക്കെ കിടിലൻ താരങ്ങളാണ്. കൂടാതെ ആ ചെറിയ പയ്യനും നന്നായി കളിച്ചു. അവരുടെ അറ്റാക്കിങ് താരങ്ങൾ മിന്നും താരങ്ങളാണ്. പക്ഷേ ഞങ്ങളുടെ പിഴവുകൾ തന്നെയാണ് ഞങ്ങളുടെ തോൽവിക്ക് കാരണമായിട്ടുള്ളത് ‘ഇതാണ് ചെന്നൈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇനി അടുത്ത മത്സരത്തിൽ ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala blasters) എതിരാളികൾ. നാളെയാണ് ആ മത്സരം നടക്കുക.കൊച്ചിയിൽ വെച്ച് കൊണ്ട് നടക്കുന്ന ഈ മത്സരത്തിൽ കൂടി വിജയിക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ വലിയ മുന്നേറ്റം നടത്താൻ സാധിക്കും. പക്ഷേ ഗോവയെ ഒരിക്കലും എഴുതിത്തള്ളാൻ കഴിയില്ല.

Read also: ഒരു കിടിലൻ താരം: കോറോ സിങ്ങിന്റെ കഴിവുകൾ എണ്ണിപ്പറഞ്ഞ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Leave a Comment