ല്യ കാലം മുതലേ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് കാളിദാസ് ജയറാം. മലയാളം തമിഴ് സിനിമകളിലെ തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് താരം. കാളിദാസന്റെയും പ്രണയിനിയുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോൾ ഇതാ ഇരുവരുടെയും വിവാഹ ദിനം അടുത്തെത്തിയതായി അറിയിച്ചിരിക്കുകയാണ് കാളിദാസ്. മോഡലായ തരിണി കലിംഗരായരയാണ് വധു. 2021 ലെ മിസ് യൂണിവേഴ്‌സ് റണ്ണർ ആപ്പായിരുന്ന.
ഏറെ നാളത്തെ പ്രണയത്തിനോടുവിൽ ഇരുവരും പ്രണയം പരസ്യമായി പ്രഖ്യാപിച്ചു. ശേഷം 2023 നവംബർ 11 ന് ആയിരുന്നു. കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹനിശ്ചയം. 10 ദിവസങ്ങൾ കൂടി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും പരസ്പരം നോക്കി ചിരിച്ചു നിൽക്കുന്ന ചിത്രമാണ് കാളിദാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. കാളിദാസന്റെ സഹോദരി ചക്കി എന്ന് വിളിക്കപ്പെടുന്ന മാളവികയുടെ വിവാഹത്തിലും തരിണി സജീവമായിരുന്നു.
കാളിദാസ് ഒരു അഭിമുഖത്തിൽ പങ്കെടുക്കുകയും തുടർന്ന് അവതാരികയുടെ നിർദ്ദേശപ്രകാരം തരുണിയെ വിളിക്കുകയും ചെയ്തു. കോൾ എടുത്തശേഷം തരിണി കാളിദാസനെ തങ്കമേ എന്ന് വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒടുവിൽ ഏറെ വർഷങ്ങളുടെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാകാൻ പോകുകയാണ്. ബാലതാരമായി സിനിമയിൽ എത്തിയതാണ് കാളിദാസ്. സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലാണ് കാളിദാസ് സിനിമയിലേക്ക് എത്തുന്നത്.
2003 ൽ പുറത്തിറങ്ങിയ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലെ അഭിനയത്തിന് കാളിദാസിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ശേഷം പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് മലയാള സിനിമയിൽ നായകനായി എത്തിയത്. ഇപ്പോൾ മലയാളത്തിന് പുറമെ അന്യഭാഷകളിലും അഭിനയിക്കുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലും കാളിദാസ് അഭിനയിച്ചിരുന്നു. kalidas jayaram new insta post
Read also: 15 വർഷത്തെ പ്രണയം; കാത്തിരിപ്പിനൊടുവിൽ കീർത്തി സുരേഷിന് മാംഗല്യം, വരൻറെ വിശേഷങ്ങൾ അറിയാം