chief minister ask donation for disaster relief: ദുരന്തഭൂമിയായി മാറിയ വയനാടിനെ തിരിച്ചുപിടിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നത്ര സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിത ബാധിതർക്കായുള്ള എല്ലാ സഹായവും ചെയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്കുവാന് ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കണം. ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുത് എന്നും അറിയിച്ചിട്ടുണ്ട് . മറ്റുള്ള ആളുകൾ പോയാൽ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്. സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കളക്ടറേറ്റില്‍ 1077 എന്ന നംബറില്‍ ബന്ധപ്പെട്ടു അറിയിക്കണം. ജില്ലാ കളക്ടറേറ്റില്‍ ഇവ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത് അവ സഞ്ചരിക്കുന്നതല്ല. പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും.
chief minister ask donation for disaster relief
അക്കൗണ്ട് വിവരങ്ങള്‍
AC Details A/c Number: 39251566695 A/c Name : Chief Minister’s Distress Relief Fund Account No. 02 Branch : City Branch, Thiruvananthapuram IFSC : SBIN0070028 | SWIFT CODE: SBININBBT08 Account Type: Savings | PAN : AAAGD0584M
Read also: ഇന്നും അതിശക്തമായ മഴ; വയനാട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.