Continuation of the story dasaradham: ലോഹിത ദാസിന്റെ തിരക്കഥയ്ക്ക് സിബി മലയിൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ദശരഥം. മോഹൻ ലാൽ, രേഖ, മുരളി, നെടുമുടി വേണു, സുകുമാരൻ തുടങ്ങിയ ഒട്ടനവധി താരങ്ങളുടെ ഗംഭീര പ്രകടനങ്ങളാണ് സിനിമയുടെ ശ്രദ്ധേയ ഘടകം. കൃത്രിമ ബീജ സങ്കലനം പ്രമേയമാക്കി മലയാളത്തിൽ അവതരിപ്പിക്കപ്പെട്ട ധീരമായ ശ്രമം.
ജീവിതത്തിൽ യാതൊരു ലക്ഷ്യവുമില്ലാത്ത രാജീവ് എന്ന ചെറുപ്പക്കാരനായാണ് മോഹൻലാൽ എത്തുന്നത്. മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണിത്.
ആനി മോനേ സ്നേഹിക്കുന്നതു പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ’ എന്ന രംഗത്തിലെ മോഹൻലാലിന്റെ അഭിനയവും ശബ്ദ വ്യന്യാസവും ഏതൊരു ആരാധകനെയും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. ജോൺസൺ മാഷിന്റെ മാന്ത്രിക സംഗീതത്തിൽ ഒരുങ്ങിയ മന്ദാര ചെപ്പുണ്ടോ എന്ന ഗാനവും ഇന്നും മലയാളികളുടെ ഇഷ്ട ഗാനങ്ങളുടെ പ്ലേ ലിസ്റ്റിലുണ്ട്.
പ്രേക്ഷകർ ഹിറ്റാക്കി മാറ്റിയ സിനിമകൾക്ക് രണ്ടാം ഭാഗവും സീക്വലുകളും ഒരുങ്ങുന്ന കാലത്ത് ദശരഥത്തിന് രണ്ടാം ഭാഗം വരുമോ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
ദശരഥത്തിന്റെ രണ്ടാം ഭാഗത്തിന് ആലോചിച്ചിരുന്നുവെന്നും മോഹൻലാലിലേക്ക് പ്രൊജക്റ്റ് എത്തിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞു. തിരക്കുകളും മറ്റു ചില സാങ്കേതിക പ്രശ്നങ്ങളും കാരണം മോഹൻലാലിനോട് നേരിട്ട് കഥ പറയാൻ അവസരമില്ല. ആ സിനിമയുടെ രണ്ടാം ഭാഗം എന്ന ചിന്ത അവസാനിപ്പിച്ചുവെന്നും കൂട്ടിചേർത്തു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ദേവദൂതൻ റീ മാസ്റ്റർഡ് വേർഷൻ ട്രെയിലർ ലോഞ്ചിൽ ഇരുവരും ഉണ്ടായിരുന്നു.
Continuation of the story dasaradham
ദേവദൂതന് ആശംസകളറിയിച്ച് സംസാരിച്ച ആന്റണി പെരുമ്പാവൂർ തന്റെ ഇഷ്ട്ട സിബി ചിത്രങ്ങൾ സദയവും ദശരഥവുമാണെന്ന് പറഞ്ഞു. ചടങ്ങിൽ മോഹൻലാലും ഈ രണ്ട് ചിത്രങ്ങളെ കുറിച്ച് സംസാരിച്ചു. ഈ മാസം 26നാണ് ദേവദൂതൻ 4K വേർഷൻ റിലീസ് ആവുന്നത്.
മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ സുപ്രധാന വേഷങ്ങൾ നൽകിയ സിബി മലയിലിനോടൊപ്പം ഇനിയും ഒന്നിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.