Contract Employees Issues In Lakshadweep: ലക്ഷദ്വീപിൽ 3000 ത്തോളം താൽക്കാലിക ജീവനക്കാരെയാണ് ഇതുവരെ പിരിച്ചുവിട്ടത്. ജോലി തേടി താൽക്കാലിക ജീവനക്കാരുടെ കൂട്ടയൊരുക്കാണ് കേരളത്തിലേക്ക്. പണ്ടാര ഭൂമി അവകാശത്തര്‍ക്കത്തിനിടെ ലക്ഷദ്വീപില്‍ താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് പുതിയ സംഘര്‍ഷത്തിന് വഴി ഒരുക്കുന്നു.മൂവായിരത്തോളം ജീവനക്കാരെ പിരിച്ചു വിട്ടതായാണ് റിപ്പോർട്ടുകൾ. ഭരണകൂടത്തിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പരിസ്ഥിതി വകുപ്പില്‍ നിന്നും 200 മറൈന്‍ വാച്ചര്‍മാരെ പിരിച്ചു വിട്ടതാണ് ഏറ്റവും ഒടുവിൽ അന റിപ്പോർട്ട്. സ്ഥിരം ജീവനക്കാരെ മാത്രമല്ല താത്ക്കാലിക ജീവനക്കാരെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. മൂവായിരത്തോളം താത്ക്കാലിക ജീവനക്കാരെ സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകളില്‍ നിന്നും പിരിച്ചു വിടപ്പെട്ടു കഴിഞ്ഞു. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഈ യുവതീ യുവാക്കള്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി നോക്കുകയായിരുന്നു. ലക്ഷദ്വീപിലെ ആകെ ജനങ്ങളില്‍ 9600 ലേറെ സര്‍ക്കാര്‍ ജീവനക്കാരുണ്ടെന്നാണ് കണക്ക്.
ഇവരില്‍ 5500 ലേറെപ്പേര്‍ സ്ഥിരം ജീവനക്കാരാണ്. ബാക്കിയുള്ളവര്‍ വിവിധ വകുപ്പുകളില്‍ ജോലി നോക്കി വന്ന താല്‍ക്കാലിക ജീവനക്കാരായിരുന്നു. 2021 ലും സമാന രീതിയില്‍ ലക്ഷദ്വീപ് ഭരണ കൂടം നിരവധി പേരെ പിരിച്ചു വിട്ടിരുന്നു. നിരവധി കുടുംബങ്ങളാണ് ഇതുകാരണം ദാരിദ്രത്തിലേക്ക് നീങ്ങുന്നതെന്ന് പിരിച്ചു വിടപ്പെട്ട ജീവനക്കാരിലൊരാളായ ഇമാമുദ്ദീന്‍ പറയുന്നു. ” മാസം 15,000 വും 20,000 വും ശമ്പളം പറ്റിയ ജീവനക്കാരെ ദുരിത കയത്തിലേക്ക് തള്ളിയിടുകയാണ് ദ്വീപു ഭരണ കൂടത്തിന്‍റെ തൊഴില്‍ നിഷേധത്തിലൂടെ. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഭരണ സ്‌തംഭനത്തിലേക്ക് നീങ്ങുകയാണെന്നാണ് പൊതു പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ലക്ഷദ്വീപിന്‍റെ ചരിത്രത്തില്‍ ഇന്നോളം ഇത്രയും പ്രതിസന്ധി ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം കെ. കോയ പറയുന്നു.
Contract Employees Issues In Lakshadweep
“ദ്വീപിലെ പണ്ടാരഭൂമി പ്രശ്‌നവും അതേതുടര്‍ന്നുളള സര്‍വ്വേ നടപടികളും ജനങ്ങള്‍ നേരിട്ടതോടെ ഭരണ കൂടത്തിന്‍റെ ഭാഗത്തു നിന്നും കടുത്ത നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനകീയ പ്രതിഷേധം മറികടക്കാന്‍ വേണ്ടി തൊഴില്‍ രാഹിത്യം അടിച്ചേല്‍പ്പിക്കുകയാണ്. കടുത്ത ദാരിദ്രത്തിലേക്ക് നീങ്ങുന്ന ഒട്ടേറെ പേര്‍ ലക്ഷദ്വീപില്‍ നിന്നും തൊഴില്‍ തേടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ട്. സെക്യൂരിറ്റി, ഹോട്ടല്‍ എന്നീ ജോലികള്‍ തേടിയാണ് ഇവര്‍ നാടു വിടുന്നത്. ഇവരിലേറെയും യുവാക്കളാണ്. മുമ്പൊരിക്കലും ജോലി തേടി ഇത്രയും വലിയ തോതില്‍ ലക്ഷദ്വീപില്‍ നിന്ന് കുടിയേറ്റമുണ്ടായിട്ടില്ലെന്നാണ് ദ്വീപിലെ പ്രായമായവര്‍ സാക്ഷ്യപ്പെടുത്തുന്നത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.