thumb 10

റഷ്യയിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യൻ റിഫൈനറികൾക്ക് ലാഭം 10. 5 ബില്യൺ !!

crude oil importing from russia: ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറാക്ക്, സൗദി അറേബ്യ,യുഎഇ എന്നി പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്നാണ് സാധാരണയായി ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഉക്രൈൻ യുദ്ധത്തോടെ റഷ്യയും ഈ രംഗത്തെക്ക് കടന്നു വന്നിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ഉക്രൈൻ യുദ്ധത്തോടെ പാശ്ചാത്യ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയതോടെയാണ് റഷ്യ ഏഷ്യൻ വിപണിയിലേക്ക് ശ്രദ്ധ തിരിച്ചത്. ഇന്ത്യ, ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കാണ് റഷ്യ തങ്ങളുടെ […]

crude oil importing from russia: ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറാക്ക്, സൗദി അറേബ്യ,യുഎഇ എന്നി പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്നാണ് സാധാരണയായി ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഉക്രൈൻ യുദ്ധത്തോടെ റഷ്യയും ഈ രംഗത്തെക്ക് കടന്നു വന്നിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ഉക്രൈൻ യുദ്ധത്തോടെ പാശ്ചാത്യ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയതോടെയാണ് റഷ്യ ഏഷ്യൻ വിപണിയിലേക്ക് ശ്രദ്ധ തിരിച്ചത്.

inside 17

ഇന്ത്യ, ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കാണ് റഷ്യ തങ്ങളുടെ വിപണി വ്യാപിപ്പിച്ചത്. മറ്റ് രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനേക്കാൾ ലാഭമാണ് റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കണക്കുകൾ അനുസരിച്ച് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിലൂടെ 2022 ഏപ്രിൽ മുതൽ 2024 മെയ് വരെയും 10.5 ബില്യൺ ഡോളറോളം വിദേശ നാണയം ലഭിച്ചിട്ടുണ്ടാകും എനാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലിന് വൻതോതിലുള്ള ഇളവ് നൽകിയതോടെയാണ് ഇന്ത്യയുടെ ശ്രദ്ധ റഷ്യയിലേക്ക് തിരിഞ്ഞത്. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യ,റഷ്യyയുമായുള്ള ബന്ധം ശക്തമാക്കുകയും ചെയ്തു. ഇന്ത്യൻ വിപണിയിൽ റഷ്യ സ്ഥാനം പിടിച്ചതോടെ ഇറാക്കും സൗദിയും രണ്ടും മൂന്നും സ്ഥാനത്തായി മാറി. ഇറാഖിന്റെയും സൗദിയുടെയും ക്രൂഡ് ഓയിൽ ഇറക്കുമതി വിഹിതം വലിയതോതിൽ കുറയുവാനും ഇത് കാരണമായി. ഈ അടുത്ത് മോസ്കോ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിൽ നിന്നും സ്ഥിരമായി ക്രൂഡ് ഇറക്കുമതി നടത്തണം എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ചെയ്തതായുള്ള വാർത്തകളും വന്നിരുന്നു.

crude oil importing from russia

ഇളവ് പ്രഖ്യാപിച്ച് റഷ്യ ഇന്ത്യയിലെ വിപണിയിലേക്ക് കടന്നതോടെ ഇറാക്ക് പോലുള്ള രാജ്യങ്ങളും ഇളവ് പ്രഖ്യാപിക്കാൻ തുടങ്ങി.2023 ലെ സാമ്പത്തിക വർഷത്തില്‍, ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി ബിൽ 162.21 ബില്യൺ ഡോളറായിരുന്നപ്പോൾ, റഷ്യൻ എണ്ണയുടെ ശരാശരി ലാൻഡ് വില മറ്റെല്ലാ വിതരണക്കാരിൽ നിന്നുമുള്ള എണ്ണയുടെ ശരാശരി വിലയ്ക്ക് തുല്യമായിരുന്നെങ്കിൽ അത് 4.87 ബില്യൺ ഡോളർ കൂടുതലാകുമായിരുന്നു. ഏപ്രിൽ-മെയ് മാസങ്ങളിൽ-റഷ്യൻ ഡിസ്കൗണ്ടുകളുടെ കണക്കിലെ വ്യത്യാസം ഏകദേശം 235 മില്യൺ ഡോളറായും കണക്കാക്കപ്പെടുന്നു.ജൂണിലെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 2.12 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത്. മെയ് മാസത്തില്‍ ഇത് 2.15 എം ബി ഡി യായിരുന്നു.സൗദി അറേബ്യയില്‍ നിന്നും മെയ് മാസം ഇന്ത്യയിലേക്ക് എത്തിയത് 562000 ബി ഡി (ബാരല്‍ പെർ ഡെ) ഓയിലാണ്. മെയ് മാസത്തില്‍ ഇത് 565000 ബാരലായിരുന്നു. റഷ്യയിൽ നിന്നും ഉള്ള ഇറക്കുമതി നീക്കം പശ്ചിമേഷൻ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കും. ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്ന ക്രൂഡ് ഓയിലുകളുടെ വിലയിൽ വൻ വ്യത്യാസങ്ങൾക്കും കാരണമാകും.

Read also: ചാടി കയറി ക്രെഡിറ്റ്‌ കാർഡ് എടുക്കേണ്ട; കുറച്ച് കാര്യങ്ങളൊക്കെ അറിയാനുണ്ട് ഇല്ലെങ്കിൽ പണികിട്ടും എന്ന് ഉറപ്പാണ്!!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *