Daily Horoscope Updates

ഈ രാശിക്കാർക്ക് ഇന്ന് ഗുണകരം; ഇന്നത്തെ നക്ഷത്രഫലം അറിയാം.

Daily Horoscope Updates

Daily Horoscope Updates: ജ്യോതിഷപ്രകാരം ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് അറിയാം.ഏതെല്ലാം രാശികൾക്കാണ് ഇന്ന് നല്ല നേട്ടം ഉണ്ടാക്കുന്നത് എന്നും ഏതെല്ലാം കുറുക്കാർക്കാണ് ഇന്ന് നഷ്ടം സംഭവിക്കുന്നത് എന്നും പരിശോധിക്കാം.

മേടം
മേടം രാശിയിൽ ഉള്ളവർക്ക് ഇന്ന് ടെന്‍ഷനും സ്‌ട്രെസും ഉണ്ടാകാനുള്ള സാധ്യത കാണുന്നു.ഓഫീസിൽ ഉദ്യോഗസ്ഥരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ദോഷം ചെയ്യും. യാത്രകളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം.മാനസിക സമ്മർദ്ദവും മേടം രാശിയിൽ ഉള്ളവരിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്.മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം അപകടം സംഭവിക്കാവുന്നതുമാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

ഇടവം
ഈ രാശിയിൽ ഉള്ളവർ സർക്കാരുമായോ റിയൽ എസ്റ്റേറ്റുമായോ ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്യാൻ പോകുകയാണെങ്കിൽ, അത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുന്നതാണ് ഉത്തമം. കാരണം ഈ രാശിയിൽ ഉള്ളവർക്ക് ഇന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നഷ്ടം ഉണ്ടാക്കുന്നു.ഇവർ ഇന്ന് ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ വരുത്തണം.മനസ്സ് അസ്വസ്ഥമായിരിക്കുകയും ചെയ്യും.ഇന്ന് കുടുംബാംഗങ്ങളുമായി തർക്കമുണ്ടാകനുള്ള സാധ്യതയും കാണുന്നു.

മിഥുനം
മിഥുനം രാശിയിൽ ഉള്ളവർക്ക് ഇന്ന് അപ്രതീക്ഷിതമായ തരത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ ആകും. കുടുംബങ്ങൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതിന് ഇന്ന് പരിഹാരം ഉണ്ടാകും. പ്രത്യേകം ശ്രദ്ധിച്ചു വേണം ഏത് തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുവാനും.വിദ്യാർത്ഥികൾക്ക് ഇന്ന് പണത്തിന് ക്ഷാമം നേരിടാം. പങ്കാളിയിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും.

കർക്കിടകം
ബിസിനസ്സിൽ ഒരു കരാറും തീർപ്പാക്കാത്തതിനാൽ ചിലരിൽ മനസ്സ് അസ്വസ്ഥമാകാൻ സാധ്യതയുണ്ട്. അതേസമയം സാമ്പത്തിക നേട്ടങ്ങൾ ഇന്ന് കൈവരിക്കാൻ ആകും.അത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുവാനാകും .വിവാഹമായവരിൽ ചില സന്തോഷകരമായ വാർത്തകൾ കേൾക്കാനാകും.

ചിങ്ങം
ഇന്ന് നിങ്ങൾ എന്തെങ്കിലും തീരുമാനമെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അത് ക്ഷമയോടെയും സംയമനത്തോടെയും എടുക്കണം, അല്ലാത്തപക്ഷം അത് നിങ്ങൾക്ക് ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിയ്ക്കാം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.ബിസിനസിലും ലാഭം ഉണ്ടാകും. പങ്കാളിയുടെ പിന്തുണയാൽ നേട്ടങ്ങൾ കൈവരിക്കാൻ ആകും.

കന്നി
സാമൂഹിക ഇടപെടൽ വഴി ഏതെങ്കിലും തരത്തിലുള്ള പ്രയോജനങ്ങൾ ഉണ്ടാകും. സർക്കാർ സഹായവും ലഭിക്കുവാനുള്ള സാധ്യത ഉണ്ട്. പണം ചെലവഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം.ചിലവുകൾ നിയന്ത്രിക്കേണ്ടതും ഉണ്ട്.

തുലാം
ബിസിനസ്സിൽ അനുകൂല സാഹചര്യം ഉണ്ടാകും. നിങ്ങൾ ആരിൽ നിന്നും കേൾക്കുന്നത് വിശ്വസിക്കരുത്. നിങ്ങൾ നിങ്ങളുടെ ജ്ഞാനം ഉപയോഗിക്കേണ്ടിവരും. സഹോദരൻ്റെയും സഹോദരിയുടെയും വിവാഹതടസ്സം ഇന്ന് പ്രിയപ്പെട്ടവരുടെ സഹായത്താൽ മാറും. വസ്തു വാങ്ങാനുള്ള സാഹചര്യവും ഉണ്ടാകും.

വൃശ്ചികം
കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കുന്നതാണ്.കുടുംബത്തിന് നൽകിയ വാഗ്ദാനം നിറവേറ്റുന്നതാണ്.ഇന്ന് ചില നല്ല വാർത്തകൾ ലഭിയ്ക്കും. ജോലി ചെയ്യുന്ന ആളുകൾക്ക് ഇന്ന് യാത്രകൾ ചെയ്യേണ്ടി വന്നേക്കാം.

ധനു
ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി തർക്കങ്ങൾ ഒഴിവാക്കേണ്ടിവരും. അതല്ലങ്കിൽ വലിയ നഷ്ടം നേരിടേണ്ടി വരും . ബിസിനസ്സിലെ പണം വളരെക്കാലമായി എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കിൽ, നിങ്ങൾക്ക് അത് ഇന്ന് ലഭിക്കും, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. പുതിയ വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ആണെങ്കിൽ ഇന്ന് വളരെ നല്ല ദിവസമാണ്.

മകരം
മകരം രാശിയിലുള്ളവർ ഇന്ന് വലിയ തരത്തിൽ കഠിനാധ്വാനം ചെയ്യേണ്ടി വരും.എന്നിരുന്നാൽ മാത്രമേ ജോലികളിൽ മികച്ച വിജയം ഉണ്ടാകുള്ളൂ.ഏതെങ്കിലും ഒരു സാമൂഹിക ചടങ്ങിൽ ഇന്ന് പങ്കെടുക്കാനുള്ള സാധ്യത കാണുന്നു.അതിൽ നിങ്ങൾക്ക് സ്വാധീനമുള്ള ഒരു വ്യക്തിയെ കാണുകയും അത് നിങ്ങളെ സന്തോഷവാനാകുകയും ചെയ്യുന്നു.

കുംഭം
നിങ്ങൾ ഇന്ന് ആർക്കെങ്കിലും പണം കടം കൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അത് കടം കൊടുക്കരുത്, കാരണം അത് തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ന് നിങ്ങളുടെ ബിസിനസ്സിന് എന്തെങ്കിലും സുപ്രധാന തീരുമാനമെടുത്താൽ, അതിൻ്റെ ലാഭനഷ്ടങ്ങളെക്കുറിച്ച് അറിയുക, അല്ലാത്തപക്ഷം അത് നിങ്ങൾക്ക് ഒരു നഷ്ട ഇടപാട് ആയിരിക്കും.

മീനം
മീനം രാശിയിൽ ഉള്ളവർക്ക് എന്നെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയം കൈവരിക്കാൻ ആകും.ഏറ്റവും പ്രിയപ്പെട്ട ആളുകളുമായി സമയം ചെലവഴിക്കാനുള്ള സാധ്യതയും കാണുന്നു.

Read Also : തൊട്ടാൽ പൊള്ളും പൊന്ന്: ചരിത്ര വിലയിലേക്ക് കുതിച്ചുയർന്ന് സ്വർണ്ണം

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *