Dalit Community Strike On Tomorrow: ഭീം ആര്‍മിയും വിവിധ ദലിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദിന് ആഹ്യാനം ചെയ്തു. ഇതിന്റെ ഭാഗമായി കേരളത്തിലും ഹർത്താൽ പ്രഖ്യാപനവുമായി വിവിധ ആദിവാസി സംഘടനകളും രംഗത്തെത്തി.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേർതിരിച്ച് സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് രാജ്യവ്യാപക ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെ നീളുന്ന ഹർത്താൽ പശ്ചാത്തലം പൊതുഗതാഗതത്തെയും സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർനത്തെയും ബാധിക്കില്ലെന്നും സംഘാടകർ അറിയിച്ചു.
Dalit Community Strike On Tomorrow
ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകൾ ചേർന്ന്, പ്രകൃതിദുരന്ത തകർച്ച നേരിട്ട വയനാട് ജില്ലയെ മാത്രം ഒഴിവാക്കി കൊണ്ടുള്ള രാജ്യവ്യാപക ഹർത്താലിനാണ് ആഹ്യനമിട്ടിരിക്കുന്നത്.സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുക,
വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക,എസ്.സി, എസ്.ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക,സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടുവച്ചു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.