Discovered Huge Oil Reserves In Kuwait: കുവൈത്തിലെ ഫൈലക്ക ദ്വീപിന് കിഴക്കുള്ള അൽ നുഖാത്ത തീരത്തോട് ചേർന്നുള്ള പാടത്ത് വൻ എണ്ണശേഖരം കണ്ടെത്തിയതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ സി ഇ ഒ ശൈഖ് നവാഫ് അൽ സൗദ് അറിയിച്ചു. 320 കോടി ബാരൽ എണ്ണശേഖരം ഇവിടെയുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്താകെ 3 വർഷം കൊണ്ട് ഉൽപാദിപ്പിക്കുന്ന അത്രത്തോളം എണ്ണ പുതിയതായി കണ്ടെത്തിയ ഈ പ്രദേശത്തുണ്ടെന്നാണ് സൂചന. ലൈറ്റ് ഓയിലും ഗ്യാസും അടങ്ങിയ ഹെഡ്രോ കാർബൺ സ്രോതസുകൾ ഉൾപ്പെടെ മൊത്തം 3.2 ബില്യൺ ബാരൽ ഇന്ധന ശേഖരം ഇവിടെയുണ്ടെന്നാണ് കണക്ക് കൂട്ടൽ.
ഇത് കുവൈത്തിന്റെ മൂന്ന് വർഷത്തേക്കുള്ള മുഴുവൻ ഉത്പാദനത്തിന് തുല്യമാണ് ഇത്. 15,000 അടിയിലധികം താഴ്ചയിലാണ് എണ്ണപ്പാടം കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ ഈ കണ്ടു പിടിത്തം സുനിശ്ചിതം അൽ ദൗറ എണ്ണപ്പാടത്തെ നിലവിലെ പ്രവർത്തനങ്ങൾക്ക് പുറമെ കുവൈത്തിലെ എണ്ണ മേഖലയിൽ അതിവിപുലമായ അവസരങ്ങൾ തുറന്നിടുമെന്നും അൽ സൗദ് പറഞ്ഞു.ഏകദേശം 96 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് എണ്ണശേഖരം കണ്ടെത്തിയിട്ടുള്ളത്.
ഇവിടെ നിന്ന് 210 കോടി ബാരൽ എണ്ണയും 5.1 ലക്ഷം കോടി ക്യുബിക് അടി വാതകവും ഉൽപാദിപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. രണ്ടും കൂടി ചേരുമ്പോൾ 320 കോടി ബാരൽ എണ്ണയ്ക്കു തുല്യമാകും. കുവൈത്തിന്റെ വികസനമേഖലയിൽ വലിയ മുന്നേറ്റത്തിന് കാരണമാകുന്ന ഈ പുതിയ എണ്ണനിക്ഷേപം കണ്ടെത്തുന്നതിന്ന് വേണ്ടി പ്രവർത്തിച്ചവരെയും പെട്രോളിയം മന്ത്രിയെയും കുവൈത്ത് അമീർ ശൈഖ് മിഷ്ൽ അൽ അഹ്മദ് അസ്സബാഹ് പ്രത്യേകം പ്രശംസിച്ചു.
Discovered Huge Oil Reserves In Kuwait
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.