Easy Aloo Parotta Recipe: വളരെ എളുപ്പത്തിൽ ഉണ്ടാകാൻ സാധിക്കുന്ന ആലൂ പൊറോട്ട രസിപിയാണിത് . കാണുമ്പോൾ ഉണ്ടാക്കാൻ വളരെ കഷ്ടപ്പാട് ആയി തോന്നും പക്ഷേ സൂക്ഷിച്ചു ചെയ്താൽ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാവുന്ന ഒരു ആലൂ പൊറോട്ടയാണിത്.
ചേരുവകൾ
- ആട്ട പൊടി – 2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- നെയ്യ് – 1 ടേബിൾ സ്പൂൺ
- ഉരുളകിഴങ്ങ് – 4 എണ്ണം
- വെളുത്തുള്ളി – 3 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- പച്ച മുളക് – 5 എണ്ണം
- സവാള – 1 എണ്ണം
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- കടുക് – 1 ടീ സ്പൂൺ
- കറി വേപ്പില – ആവശ്യത്തിന്
- ഗരം മസാല – 2 ടീ സ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
- മല്ലിയില
- കസൂരി മെത്തി – 1 ടീ സ്പൂൺ
- നാരങ്ങ നീര് – 1 ടീ സ്പൂൺ
Easy Aloo Parotta Recipe
ഒരു ബൗളിലേക്ക് ആട്ടപ്പൊടിയും ആവശ്യത്തിന് ഉപ്പും നെയ്യും കൂടെ തന്നെ വെള്ളവും ഒഴിച്ച് ചപ്പാത്തിക്ക് വേണ്ടി കുഴച് എടുക്കുക. നന്നായി പരത്തിയെടുത്ത മാവ് 30 മിനിറ്റ് റസ്റ്റ് ചെയ്യാൻ മാറ്റിവെക്കുക. ഫില്ലിങ്ങിനായി ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച് സ്റ്റീമറിൽ വച്ച് 20 മീനിറ്റ് ആവി കേറ്റി എടുക്കുക. ഉരുളക്കിഴങ്ങ് നല്ല വെന്ത ശേഷം ഒരു പാത്രത്തിലേക്ക് എടുത്തിട്ട് അതിന്റെ തൊലികളഞ്ഞ് ചെറു ചൂടോടുകൂടി തന്നെ ഉടച്ചെടുക്കുക. ഇനി പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ശേഷം ഇതിലേയ്ക്ക് സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും ഇട്ടുകൊടുത്തു നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഗരം മസാലയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് കറിവേപ്പിലയും മല്ലിയിലയും കസ്തൂരി മേത്തി പൊടിച്ചതും കൂടെ തന്നെ നാരങ്ങാനീരും കൂടി ഒഴിച്ച് നന്നായി മിക്സ് ആക്കുക.
കുഴച്ചുവച്ച പൊടി ഓരോ ഉരുളകളാക്കി എടുക്കുക അതുപോലെ തന്നെ മസാലയും ഉരുളകളാക്കി വെക്കുക. ഒരു ചപ്പാത്തി ഉരുള എടുത്ത് കൈ കൊണ്ട് ചെറിയ വട്ടത്തിൽ പരത്തുക ശേഷം ഇതിനു നടുവിലായി മസാലക്കൂട്ട് ചെറിയൊരു ബോൾ വച്ച് കൊടുത്തു അമർത്തുക. മാവ് മുകളിലേക്കും മസാല കൂട്ടി താഴത്തേക്കും ഉള്ള രീതിയിൽ അമർത്തുക. ഇപ്രകാരം ബോൾ രൂപത്തിൽ ആക്കി എടുക്കുക. ശേഷം ഇത് കൈകൊണ്ടുതന്നെ . ശേഷം പത്തിരി പലകയിൽ വെച്ച് പതുക്കെ ചപ്പാത്തി പോലെ പരത്തി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ആലൂ പൊറോട്ട അതിലേക് ഇട്ട് നെയ്യ് തടവി രണ്ട് ഭാഗവും മൊരിയിച്ച് എടുക്കുക. Video Credit : PACHAKAM
Akhil is a skilled content writer and editor with a passion for technology and innovation. With 3+ years of experience in writing articles, blog posts, and technical documentation, Akhil’s writing style is informative, concise, and engaging. He specializes in sports, business and technology.