easy and tasty aviyal recipe: കല്യാണ കിട്ടുന്ന അതേ ടേസ്റ്റിൽ നമുക്കൊരു അവിയൽ ഉണ്ടാക്കി നോക്കിയാലോ. അതും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അവിയൽ റെസിപ്പി ആണിത്.
ചേരുവകൾ
- ചേന – 350 ഗ്രാം
- കുമ്പളങ്ങ – 300 ഗ്രാം
- പടവലങ്ങ – 250 ഗ്രാം
- മുരിങ്ങകോൽ – 7 കഷ്ണം
- അമരക്ക – 10 കഷ്ണം
- പയർ – 10 എണ്ണം
- ക്യാരറ്റ് – 1 എണ്ണം
- വഴുതനങ്ങ – 2 എണ്ണം
- സവാള – 1 എണ്ണം
- പച്ച മുളക് – 5 എണ്ണം
- പുളി – നാരങ്ങ വലുപ്പം
- വേപ്പില
- മഞ്ഞൾ പൊടി – 1 ടീ സ്പൂൺ 1/2
- മുളക് പൊടി – 1/2 ടീ സ്പൂൺ
- തേങ്ങ ചിരകിയത് – 2 കപ്പ്
- ചെറിയുള്ളി – 8 എണ്ണം
- ജീരക പൊടി – 3/4 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
ആദ്യം തന്നെ പച്ചക്കറികളായ ചേന കുമ്പളങ്ങ പടവലങ്ങ അമരക്ക പയർ ക്യാരറ്റ് സവാള എന്നിവ നീളത്തിൽ അരിഞ്ഞു വെക്കുക. വഴുതനങ്ങ അരിഞ്ഞു കുറച്ചു വെള്ളമൊഴിച്ചു വെക്കുക. ഇനി ഒരു പാത്രത്തിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് വഴറ്റിയ ശേഷം ഇതിലേക്ക് നമ്മൾ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും 4 പച്ചമുളക് അരിഞ്ഞതും കൂടി ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൂടെ തന്നെ 1 ടീ സ്പൂൺ മഞ്ഞൾപൊടിയും മുളകുപൊടിയും ഇട്ടുകൊടുത്ത പച്ചക്കറികൾ അടച്ചുവെച്ച് വേവിക്കുക . പച്ചക്കറികൾ വേവുന്ന സമയം കൊണ്ട് നമുക്ക് ഇതിലേക്കുള്ള അരപ്പ് തയ്യാറാക്കി എടുക്കാം അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് ചെറിയുള്ളി വേപ്പില പച്ചമുളക് ജീരകം പൊടിച്ചത് മഞ്ഞൾപൊടി എന്നിവയിട്ട് ചെറുതായൊന്ന് ഒതുക്കിയെടുക്കുക. തേങ്ങ അരഞ്ഞു പോകാതെ ശ്രദ്ധിക്കുക.
easy and tasty aviyal recipe
പച്ചക്കറി വെന്ത് കഴിയുമ്പോൾ അതിലേക്ക് പുളി പിഴിഞ്ഞത് ഒഴിച്ചു കൊടുക്കുക, കൂടെ ആവശ്യത്തിന് ഉപ്പും ചേർക്കുക. പിന്നീട് അരച്ച തേങ്ങ ഒഴിച്ചു കൊടുക്കുക ശേഷം പച്ചക്കറി കൊണ്ടു മൂടിവച്ച് ഒരു മിനിറ്റ് ഒന്ന് വേവിക്കുക. അവസാനമായി കുറച്ചു വേപ്പിലയും വെളിച്ചെണ്ണയും കൂടി ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിചാൽ അവിയൽ റെഡി.
Read also: വളരെ സിമ്പിൾ ആയി കാണുമ്പോൾ തന്നെ വായയിൽ വെള്ളം നിറയുന്ന ഒരു കപ്പ ബിരിയാണി റെസിപ്പി നോക്കിയാലോ..
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.