featured 16 min

ചിക്കൻ കറി ഞൊടിയിടയിൽ ഉണ്ടാക്കി എടുത്താലോ….വളരെ സിമ്പിൾ ആണ് ഈസി ആണ്.!!

easy and tasty chicken curry for rice: സമയം കുറവുള്ള ദിവസങ്ങളിൽ അധികം നേരം സവാളയും പൊടികളും വഴറ്റാൻ നിൽക്കാതെ പെട്ടെന്ന് നമുക്ക് ഒരു ചിക്കൻ കറി ഉണ്ടാക്കുന്നത് നോക്കാം . ചേരുവകൾ Kerala Prime News അംഗമാവാൻ Join ഒരു കുക്കറിലേക്ക് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി എന്നിവയിട്ട് നന്നായി ഇളക്കുക . ഇതിലേക്ക് മുളകു പൊടി മഞ്ഞൾ പൊടി ഗരം മസാല കുരുമുളക് പൊടി ചിക്കൻ മസാല […]

easy and tasty chicken curry for rice: സമയം കുറവുള്ള ദിവസങ്ങളിൽ അധികം നേരം സവാളയും പൊടികളും വഴറ്റാൻ നിൽക്കാതെ പെട്ടെന്ന് നമുക്ക് ഒരു ചിക്കൻ കറി ഉണ്ടാക്കുന്നത് നോക്കാം .

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • ചിക്കൻ
  • സവാള – 2 എണ്ണം
  • തക്കാളി – 1 എണ്ണം
  • പച്ച മുളക് – 2 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത്
  • മുളക് പൊടി – 1 ടീ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
  • ഗരം മസാല – 1/2 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1 ടീ സ്പൂൺ
  • ചിക്കൻ മസാല – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • സോയ സോസ് – 2 ടീ സ്പൂൺ
  • ടുമറ്റോ സോസ് – 1. 1/2 ടേബിൾ സ്പൂൺ
  • മല്ലിയില

ഒരു കുക്കറിലേക്ക് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി എന്നിവയിട്ട് നന്നായി ഇളക്കുക . ഇതിലേക്ക് മുളകു പൊടി മഞ്ഞൾ പൊടി ഗരം മസാല കുരുമുളക് പൊടി ചിക്കൻ മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്ത് കൂടെ തന്നെ കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങളും ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് സോയാ സോസും അതു പോലെ തന്നെ ടൊമാറ്റോ സോസും കൂടി ഒഴിച്ചു കൊടുക്കുക.

easy and tasty chicken curry for rice

ഇനി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുക്കറിൽ ഒരു നാല് വിസിൽ വരെ അടച്ചു വെച്ച് വേവിക്കുക. നാലു വിസിലിനു ശേഷം തീ ഓഫാക്കുക. പിന്നീട് പ്രഷർ എല്ലാം പോയി കഴിയുമ്പോഴേക്കും കറി തുറന്നു നോക്കാം നിങ്ങൾക്ക് കുറുകിയ ചാറോടുകൂടിയാണ് വേണ്ടെങ്കിൽ വീണ്ടും തിളപ്പിച്ചെടുക്കാവുന്നതാണ്. അവസാനം മല്ലിയിലയും കുരുമുളകു പൊടിയും കൂടി ഇട്ടുകൊടുത്തു നന്നായി ഇളക്കി കഴിഞ്ഞാൽ ചിക്കൻ കറി റെഡി.

Read also: മീൻ ഇല്ലാതെ ഒരു മീൻ കറി ഉണ്ടാക്കിയാലോ. പെട്ടന്ന് തന്നെ ഉണ്ടാക്കാം. നല്ല ടേസ്റ്റ് ആണ്..

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *