വെജിറ്റേറിയൻസിന് ഏറ്റവും പ്രിയപ്പെട്ട സോയ ചങ്ക്സ് ഒരു ഫ്രൈ രൂപത്തിൽ ഉണ്ടാക്കിയാലോ. വളരെ പെട്ടെന്ന് അതുപോലെതന്നെ ടേസ്റ്റിയുമായ ഈ സോയാചങ്ക്സിന്റെ റെസിപ്പി നോക്കാം.
ചേരുവകൾ
- സോയ ചങ്ക്സ് – 1 കപ്പ്
- വെളിച്ചെണ്ണ
- കടുക്
- ഇഞ്ചി വെളുത്തുള്ളി പച്ച മുളക് ചതച്ചത്
- സവാള – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- വേപ്പില
- മല്ലി പൊടി – 1/2 സ്പൂൺ
- മഞ്ഞൾപൊടി – 1/4 സ്പൂൺ
- മുളക് പൊടി – 1 സ്പൂൺ
- ഗരം മസാല – 1/2 സ്പൂൺ
- കുരുമുളക് പൊടി – 1/2 സ്പൂൺ
- പേരുംജീരക പൊടി – 1/2 സ്പൂൺ
- തക്കാളി – 1 എണ്ണം
രീതി
ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. വെള്ളം ചൂടായി കഴിയുമ്പോൾ ഇതിലേക്ക് സോയ ചങ്ക്സ് ഇട്ട് കൊടുത്ത് വാട്ടിയെടുക്കുക. ഇനി ഈ സോയ ചങ്ക്സ് കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു കൊടുത്തു പൊട്ടിക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചതച്ചത് ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് നീളത്തിൽ കനം കുറിച്ച് അറിഞ്ഞ സവാള ചേർത്തു കൊടുത്ത് സവാള വാടുന്ന വരെ വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മല്ലിപ്പൊടി മുളകുപൊടി എന്നിവ ഇട്ടുകൊടുത്ത് പൊടികളുടെ പച്ചമണം മാറി കഴിയുമ്പോൾ ഗരം മസാല പെരിഞ്ചീരകം കുരുമുളകുപൊടി എന്നിവ ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സോയ ചങ്ക്സ് ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കൂടെ തന്നെ കറിവേപ്പിലയും ഇട്ടു കൊടുക്കുക.
easy and tasty soya roast recipe
കുറച്ചു വെള്ളം ഒഴിച്ചുകൊടുത്തു നന്നായി യോജിപ്പിച്ച ശേഷം ചെറുതായി അരിഞ്ഞ തക്കാളി കൂടി ഇട്ടു കൊടുക്കുക. സോയാചങ്ക്സ് വേവാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ച് കൊടുത്ത് അടച്ചുവെച്ച് വേവിക്കുക. വെള്ളമെല്ലാം വറ്റി കഴിയുമ്പോൾ ഇതിലേക്ക് കുറച്ചുകൂടി ഉപ്പും പെരുംജീരകപ്പൊടിയും വേപ്പിലയും ഇട്ട് മിക്സ് ചെയ്തു ബൗളിലേക്ക് മാറ്റാവുന്നതാണ്.
Read also: പച്ചരിയും ശർക്കരയും എല്ലാം കൊണ്ട് ഒരു ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ? കിടിലൻ ആണേ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.