easy and tasty variety dosa: കുട്ടികൾക്കും വല്ലവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ടേസ്റ്റ് ദോശയാണത്. വളരെ ഈസി ആൻഡ് ടേസ്റ്റി ആയി ഉണ്ടാക്കാവുന്ന ഒന്നാണിത്.
കുട്ടികൾക്കും വല്ലവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ടേസ്റ്റ് ദോശയാണത്. വളരെ ഈസി ആൻഡ് ടേസ്റ്റി ആയി ഉണ്ടാക്കാവുന്ന ഒന്നാണിത്.
ചേരുവകൾ
- അരി പൊടി – 1. 1/2 കപ്പ്
- മുട്ട – 2 എണ്ണം
- സവാള – 3 ടേബിൾ സ്പൂൺ
- ഇഞ്ചി – 1 ചെറിയ ക്ഷണം
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- ഇടിച്ച മുളക് – 1 ടീ സ്പൂൺ
ഒരു ബൗളിലേക്ക് അരി പൊടി മുട്ട എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചെറിയൊരു കഷണം ഇഞ്ചി അരിഞ്ഞത് കറിവേപ്പില അരിഞ്ഞത് എന്നിവ ഇട്ടു കൊടുക്കുക. കൂടെ തന്നെ ആവശ്യത്തിന് ഉപ്പു കൂടിയിട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് അനുസരിച്ച് വെള്ളം ഒഴിച്ചു കൊടുത്തു നന്നായി കലക്കി എടുക്കുക. ദോശ മാവിന്റെ പരിവത്തിൽ കലക്കി എടുക്കുക. അവസാനമായി എരിവിന് ആവശ്യത്തിനനുസരണം ഇടിച്ച മുളക് ചേർക്കുക. പച്ചമുളക് ചേർക്കാൻ ഇഷ്ടമുള്ളവർക്ക് പച്ചമുളക് ചെറുതായി അരിഞ്ഞു ചേർക്കാവുന്നതാണ്. ഇനി നമുക്ക് ഈ മാവ് ചുട്ടെടുക്കാം.
easy and tasty variety dosa
ദോശ ചുടനായി അടുപ്പിൽ ഒരു ദോശ ചട്ടി വെച്ച് ചൂടാകുമ്പോൾ ഇതിലേക്ക് നമുക്ക് ഒരു തവി മാവ് ചുറ്റിച്ച് ഒഴിച്ചു കൊടുക്കാം. ശേഷം ഒരു ഭാഗം വെന്ത് കഴിയുമ്പോൾ നമുക്ക് ഇത് മറിച്ചിട്ട് വേവിക്കാം. മറിച്ചിടുന്നതിനു മുമ്പ് മുകളിലേക്ക് കുറച്ച് എണ്ണ തേച്ചു കൊടുക്കുക. മറുഭാഗം മറച്ചിട്ടു വേവിക്കുമ്പോൾ സവാളയൊക്കെ നന്നായി മൊരിയുന്നത് വരെ വേവിച്ചു എടുക്കേണ്ടതാണ്. അതു പോലെ തന്നെ ബാക്കിയുള്ള മാവ് കൊണ്ട് കൂടി നമുക്ക് ദോശ ചുട്ടെടുക്കാം.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.