മാവ് കലക്കി വളരെ എളുപ്പത്തിൽ നമുക്ക് ചപ്പാത്തി ചുട്ട് എടുക്കാൻ സാധിക്കും. ഗോതമ്പു പൊടി കുഴച്ച് ഉണ്ടാക്കുന്ന അതേ ടേസ്റ്റിലും സോഫ്റ്റ്നസിലും നമുക്ക് മാവ് കലക്കി ചപ്പാത്തി ഉണ്ടാക്കാൻ കഴിയും. രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാനായി ഇനി എത്ര എളുപ്പമാണ്. ഇങ്ങനെ ഉണ്ടാക്കുന്ന ചപ്പാത്തി കുറെ നേരം സോഫ്റ്റ് ആയി തന്നെ ഇരിക്കുകയും ചെയ്യും. നിമിഷ നേരം കൊണ്ട് മാവ് കലക്കി ഉണ്ടാക്കുന്ന ചപ്പാത്തിക്ക് എന്തൊക്കെ ചേരുവകൾ ആവശ്യമാണെന്ന് നോക്കാം.
ചേരുവകൾ
- ഗോതമ്പ് പൊടി – 1 കപ്പ്
- മൈദ പൊടി – 1 കപ്പ്
- പഞ്ചസാര – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – 2. 1/2 കപ്പ്
രീതി
ആദ്യം തന്നെ ഒരു ബൗളിലേക്ക് ഗോതമ്പ് പൊടിയും മൈദ പൊടിയും ഇട്ട് കൊടുത്തു മിക്സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാരയും ആവശ്യത്തിന് ഉപ്പും കുറേശ്ശെയായി വെള്ളവും ഒഴിച്ചു കൊടുത്തു കലക്കി എടുക്കുക. വെള്ളം ഒഴിക്കുമ്പോൾ കുറച്ചു കുറച്ചായി വയ്ക്കാൻ ശ്രദ്ധിക്കുക ആദ്യമേ മുഴുവൻ ഒഴിച്ചു കൊടുക്കരുത്. ബാറ്റർ ദോശ മാവിന്റെ കൺസിസ്റ്റൻസി ആകുമ്പോൾ ഇനി ഇത് നമുക്ക് ചുട്ട് എടുക്കാം. അതിനായി അടുപ്പിൽ ഒരു പാൻ വെച്ച് കൊടുക്കുക.
easy chapathi without kneeding
പാൻ ചെറുതായി ചൂടാകുമ്പോൾ ഇതിലേക്ക് മാവ് കോരി ഒഴിച്ചു കൊടുക്കുക. ശേഷം തീ സിമ്മിലേക്ക് വെച്ചു കൊടുത്തു മാവിന്റെ മുകൾ ഭാഗം വെന്ത് കഴിയുമ്പോൾ പതുക്കെ മറിച്ചിട്ടു കൊടുക്കുക. പിന്നീട് വീണ്ടും ഇത് മറിച്ചും തിരിച്ചും ഇട്ടു കൊടുത്ത് ചപ്പാത്തി പൊന്തി വരുമ്പോൾ പാനിൽ നിന്ന് എടുക്കുക. ഇതു പോലെ ബാക്കിയുള്ള മാവ് കൂടി ചുട്ട് എടുക്കുക. മാവൊഴിക്കുന്ന സമയത്ത് തീ കുറച്ചു വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
Read also: വൈകുന്നേരങ്ങളിൽ കുട്ടികൾക്കൊക്കെ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്ക് റെസിപ്പി ഇതാ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.